Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയില്‍ നഴ്‌സാകാം... താമസം, വിസ, ടിക്കറ്റ് ഫ്രീ, ശമ്പളം കേട്ടോ..! വേഗം അപേക്ഷിച്ചോ

കേരള സര്‍ക്കാരിന് കീഴിലുള്ള ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് നഴ്സ് (പെണ്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ് ജോലി അവസരം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി നാളെ (സെപ്തംബര്‍ 18) ആണ്. താമസം, വിസ, ടിക്കറ്റ് എന്നിവ തൊഴിലുടമ നല്‍കും.

4110 സൗദി റിയാല്‍ ( 91700 ഇന്ത്യന്‍ രൂപ) ആണ് അടിസ്ഥാന ശമ്പളം. ഇതിന് പുറമെ അനുഭവ പരിചയത്തിന് അലവന്‍സും ലഭിക്കും. പ്രായപരിധി 35 വയസില്‍ താഴെ. ബി എസ് സി, എം എസ് സി, പി ബി ബി എന്‍ എന്നിവയാണ് അടിസ്ഥാന യോഗ്യത. കുറഞ്ഞത് 1.6 വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ജോലി ചെയ്യുന്നവരാണ് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്.

Job News

മുഴുവന്‍ കരിയറിലും ആറ് മാസത്തില്‍ കൂടുതല്‍ ഗ്യാപ് വന്നവരുടെ അപേക്ഷ സ്വീകരിക്കില്ല. പീഡിയാട്രിക് ഓങ്കോളജി, ന്യൂറോ, അവയവം മാറ്റിവയ്ക്കല്‍ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. അപേക്ഷാ ഫീസ് ആവശ്യമില്ല. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് എന്ന് ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് അറിയിച്ചു.

അപേക്ഷിക്കേണ്ട വിധം

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താഴെപ്പറയുന്ന രേഖകള്‍ സെപ്റ്റംബര്‍ 18-ന് മുന്‍പ് [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയയ്ക്കണം. മെയില്‍ സബ്ജക്റ്റ് ലൈന്‍ 'Female Nurses To MOH-KSA എന്നതായിരിക്കണം. 2024 സെപ്റ്റംബര്‍ 25, 26 തീയതികളില്‍ മുംബൈയില്‍ വെച്ചായിരിക്കും അഭിമുഖം. മെയിലില്‍ അറ്റാച്ച് ചെയ്യേണ്ട രേഖകള്‍ താഴെ കൊടുത്തിരിക്കുന്നവയാണ്.

ബയോഡാറ്റ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (വെളുത്ത പശ്ചാത്തലത്തില്‍), 6 മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇപ്പോഴും ജോലി ചെയ്യുന്നതുള്‍പ്പെടെ എല്ലാ അനുഭവ സര്‍ട്ടിഫിക്കറ്റുകളും, ആധാര്‍ കോപ്പി

ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ്

വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേരള സര്‍ക്കാരിന് കീഴിലുള്ള ആദ്യത്തെ റിക്രൂട്ട്മെന്റ് ഏജന്‍സികളിലൊന്നാണ് ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡ്. കേരള സര്‍ക്കാരിന്റെ തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ 1977-ലാണ് ഇത് സ്ഥാപിതമായത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുതാര്യവും സുരക്ഷിതവുമായ വിദേശ തൊഴിലവസരങ്ങളാണ് ഒഡിഇപിസി വാഗ്ദാനം ചെയ്യുന്നത്.

ലോകമെമ്പാടുമുള്ള ആരോഗ്യം, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, നിര്‍മ്മാണം, റീട്ടെയില്‍, വിപണനം എന്നീ മേഖലകളിലെ തൊഴിലവസരങ്ങളാണ് പ്രധാനമായും ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് മുന്നോട്ട് വെക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+