സൗദി അറേബ്യയിൽ ജോലി നേടാം, ലക്ഷങ്ങൾ ശമ്പളം വാങ്ങാം; സംസ്ഥാന സർക്കാർ വഴി നിയമനം, ഇപ്പോൾ അപേക്ഷിക്കാം
വിദേശ ജോലി നേടാൻ ഇതാ അവസരം. സൗദി അറേബ്യയിൽ നഴ്സിങ് ജോലിയിലേക്കാണ് ഒഴിവുകൾ. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം നടക്കുക. സ്ത്രീകൾക്ക് മാത്രമായിരിക്കും അപേക്ഷിക്കാൻ സാധിക്കുക. യോഗ്യത, ശമ്പളം, അപേക്ഷിക്കാനുള്ള അവസാന തീയതി തുടങ്ങിയ വിശദാംശങ്ങളെല്ലാം അറിയാം.
ബി എസ് സി നഴ്സുമാർക്കാണ് അവസരം. ബി എസ് സി/ പി ബി ബി എൻ/ എം എസ് സി നഴ്സിങ്ങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സി സി യു), ഡയാലിസിസ്, എമർജൻസി റൂം (ഇ ആർ), ഐ സി യു (അഡൾട്ട്), ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ് (എൻ ഐ സി യു), ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം ( ഒ ആർ), പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ് (പി ഐ സി യു), റിക്കവറി എന്നീ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ ഉള്ളത്.

കുറഞ്ഞത് രണ്ട് വർഷത്തെ (ഇപ്പോൾ ജോലി ചെയ്യുന്നവരായിരിക്കണം. മുഴുവൻ കരിയറിൽ 6 മാസത്തിൽ കൂടുതൽ ഇടവേളയുളളവരുടെ അപേക്ഷകൾ സ്വീകരിക്കില്ല) പ്രവൃത്തിപരിചയം വേണം. പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷന്‍ (മുമാരിസ് + വഴി) യോഗ്യതയും, ഡാറ്റാഫ്ലോ വെരിഫിക്കേഷനും പൂർത്തിയാക്കിയിരിക്കണം. പ്രോമെട്രിക് പാസായവർക്ക് മുൻഗണന ലഭിക്കും. അപേരഷിക്കാനുള്ള പ്രായപരിധി 35 വയസാണ്.
മാസം 4110 എസ്എആർ ( 92,000ത്തോളം ഇന്ത്യൻ രൂപ) ശമ്പളമായി ലഭിക്കും. കൂടാതെ എക്സ്പീരിയൻസ് അലവൻസും ഉണ്ടാകും. താമസവും വിസയും ടിക്കറ്റും തൊഴിലുടമ നൽകും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ (വെളുത്ത പശ്ചാത്തലത്തിൽ) , 6 മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട്,
ഡിഗ്രി സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലേത് അടക്കമുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം [email protected] എന്ന മെയിൽ ഐഡിയിൽ നവംബർ 25 ന മുൻപായി അപേക്ഷിക്കണം. മെയിലിന്റെ സബ്ജെക്ട് ലൈനിൽ 'ഫീമെയിൽ നഴ്സസ് ടു എംഒഎച്ച്-കെഎസ്എ' എന്ന് എഴുതണം.
സംസ്ഥാന സർക്കാരിന് കീഴിലും അവസരങ്ങള്‍
റിസർച്ച് ഫെലോ ഒഴിവ്
തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ അനുസൻദാൻ നാഷണൽ റിസർച്ച് ഫെല്ലോഷിപ്പ് സ്പോൺസർ ചെയ്യുന്ന പ്രോജക്ടിലേക്ക് ജൂനിയർ റിസർച്ച് ഫെലോ ഒഴിവുണ്ട്. 3 വർഷത്തേക്കാണ് നിയമനം. നവംബർ 25 ന് മുൻപായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് : https://www.cet.ac.in, [email protected], 9447512397.
ടീച്ചിംഗ് അസിസ്റ്റന്റ് അഭിമുഖം
കേരള വെറ്ററിനറി സർവ്വകലാശലയ്ക്ക് കീഴിലുള്ള തിരുവനന്തപുരം ഡെയറി സയൻസ് കോളേജിൽ ഒഴിവുള്ള അഞ്ച് ടീച്ചിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കുള്ള താത്കാലിക നിയമനത്തിനായി ഡിസംബർ 10 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.kvasu.ac.in












Click it and Unblock the Notifications