Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയില്‍ അവസരങ്ങളുടെ പെരുമഴ: പക്ഷെ ബംഗ്ലാദേശികള്‍ക്ക് കണ്ണീർ, ഇന്ത്യക്കാരുടെ അവസ്ഥയെന്ത്?

സമീപകാലത്തായി സൗദി അറേബ്യയില്‍ തൊഴില്‍ അവസരങ്ങളില്‍ വലിയ തോതിലുള്ള വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2030-ലെ വേൾഡ് എക്‌സ്‌പോ, 2034-ലെ ഫിഫ വേൾഡ് കപ്പ് എന്നിവയ്ക്ക് പുറമെ വിഷൻ 2030 പദ്ധതി പ്രകാരം സ്മാർട്ട് സിറ്റികൾ, വിമാനത്താവളങ്ങൾ, മെട്രോകൾ, ഹൈവേകൾ, സ്റ്റേഡിയങ്ങൾ, ഹോട്ടലുകൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ ശതകോടികളുടെ നിക്ഷേപമാണ് രാജ്യം നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ നിർമാണ-സേവന വിപ്ലവം സ്വാഭാവികമായും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ അടക്കമുള്ളവയാണ് വിവിധ പദ്ധതികളുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യക്കാർ അടക്കമുള്ള സൗദി അറേബ്യയിലെ പ്രവാസി സമൂഹത്തിന് മുമ്പില്‍ ഇത് വലിയ അവസരങ്ങള്‍ തുറക്കുന്നത്. അതേസമയം രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായി ബംഗ്ലാദേശിനും ഈ അവസരം വലിയ സാധ്യതകൾ വാഗ്ദാനം ചെയ്യുമെങ്കിലും, അവർക്ക് ഇത് പൂർണമായി പ്രയോജനപ്പെടുത്താൻ കഴിയുമോ എന്ന സംശയങ്ങളും ശക്തമാണ്.

saudi-arabia-

സൗദി തൊഴിൽ വിപണിയിൽ ഇന്ത്യക്കാർക്കൊപ്പം തന്നെ ബംഗ്ലാദേശ് തൊഴിലാളികളും നിർണായക പങ്ക് വഹിക്കുന്നുണ്ട്. 2024-ൽ 5.26 ലക്ഷം ബംഗ്ലാദേശികൾ സൗദിയിലേക്ക് കുടിയേറി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ 45 ലക്ഷം തൊഴിലാളികളിൽ 57 ശതമാനവും ബംഗ്ലാദേശില്‍ നിന്നായിരുന്നു. എന്നാൽ ബംഗ്ലാദേശില്‍ നിന്നും എത്തുന്ന 80%-ലധികം തൊഴിലാളികളും കുറഞ്ഞ നൈപുണ്യമുള്ളവരാണ്.

നിലിലെ സാഹചര്യത്തില്‍ സൗദി നടപ്പാക്കുന്ന നിതാഖത്, തഖമൂല്‍ പദ്ധതികള്‍ ബംഗ്ലാദേശികള്‍ക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. "നിതഖാത്" ദേശവത്കരണ പദ്ധതി ഇലക്ട്രോണിക്സ്, ജ്വല്ലറി മേഖലകളിൽ 100% തദ്ദേശീയരെ നിയമിക്കണമെന്നാണ് വ്യക്തമാക്കുന്നത്. മറ്റ് പല മേഖലകളിലും 10 വിദേശ തൊഴിലാളികൾക്ക് ഒരു സൗദി പൗരനെ നിയമിക്കണമെന്ന് നിഷ്കർഷിക്കുന്നു. ഇതോടൊപ്പം നൈപുണ്യ സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്ന തഖാമൂല്‍ നയവും കർശനമായി നടപ്പിലാക്കിയാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള വാർഷിക കുടിയേറ്റം 5-6 ലക്ഷത്തിൽ നിന്ന് 50,000-ലേക്ക് കുറയുമെന്ന് ബൈറ വൈസ്-പ്രസിഡന്റ് നോമൻ ചൗധുരി മുന്നറിയിപ്പ് നൽകുന്നു.

സൗദി വിഷൻ 2030 പ്രധാനമായും എണ്ണയെ ആശ്രയിക്കുന്നതിൽ നിന്ന് സമ്പദ്‌വ്യവസ്ഥ വൈവിധ്യവത്കരിക്കാൻ ലക്ഷ്യമിടുന്നു. ഇതിലൂടെ ഗ്രീൻ എനർജി, ഐടി, ഹെൽത്ത്‌കെയർ, ടൂറിസം തുടങ്ങിയ മേഖലകളിൽ ഉയർന്ന നൈപുണ്യമുള്ള തൊഴിലാളികളെ ആവശ്യമുണ്ട്. നിയോം, റെഡ് സീ പ്രോജക്ട്, ഖിദ്ദിയ, ദിരിയ ഗേറ്റ് തുടങ്ങിയ ഗിഗാ-പ്രോജക്ടുകൾ അടുത്ത ദശകത്തിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

റെഡ് സീ പ്രോജക്ടും ഖിദ്ദിയ എന്റർടൈൻമെന്റ് ഹബും 2030-ഓടെ ഹോട്ടലിയർ, ഷെഫ്, ടൂർ ഗൈഡ്, ഇവന്റ് പ്ലാനർ തുടങ്ങിയ 70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. എന്നാൽ, ഓട്ടോമേഷനും ഡിജിറ്റൽ, ഭാഷാ നൈപുണ്യങ്ങളുടെ ആവശ്യകതയും ബംഗ്ലാദേശ് തൊഴിലാളികൾക്ക് വെല്ലുവിളിയാണ്.

ബംഗ്ലാദേശ് ബാങ്കിന്റെ കണക്കുകൾ പ്രകാരം, സൗദിയിൽ നിന്നുള്ള റെമിറ്റൻസ് 2021-ലെ 5.72 ബില്യൺ ഡോളറില്‍ നിന്ന് 2024-ൽ 2.74 ബില്യൺ ഡോളറായി കുറഞ്ഞു. തൊഴിലാളികളുടെ വൈധഗ്ധ്യം പരിശോധിക്കാന്‍ ഏർപ്പെടുത്തിയ പരിശോധനകളാണ് ഇതിന് പ്രധാനമായും കാരണമായത്. പെർമിറ്റ് പുതുക്കലിന് ഉയർന്ന ഇഖാമ ഫീസ് ഈടാക്കുന്നതും തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്നു.

സൗദി മനുഷ്യവിഭവശേഷി മന്ത്രാലയം അടുത്തിടെ പുതിയ വർക്ക് പെർമിറ്റ് വർഗ്ഗീകരണവും നടപ്പാക്കിയിട്ടുണ്ട്. വിദേശ തൊഴിലാളികളെ ഉയർന്ന നൈപുണ്യം, നൈപുണ്യം, അടിസ്ഥാനം എന്നിങ്ങനെ മൂന്ന് തലങ്ങളിലായിട്ടാണ് തരം തിരിക്കുന്നത്. ഈ പരിഷ്കാരം ഉയർന്ന നൈപുണ്യമുള്ള പ്രൊഫഷണലുകളെ ആകർഷിക്കാനും നവീകരണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

"കുറഞ്ഞ നൈപുണ്യമുള്ള തൊഴിലാളികളുടെ ഡിമാൻഡ് കുറയുമെങ്കിലും, ഇത് ഗണ്യമായി ഇല്ലാതാകില്ല. സർട്ടിഫിക്കേഷനില്ലാതെ നൈപുണ്യമുള്ള പല ബംഗ്ലാദേശി തൊഴിലാളികളും വിദേശത്തേക്ക് പോകുന്നു." ഖാസിം യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ മനീർ ഉദ്ദീൻ അഹമ്മദ് പറയുന്നു. നഴ്സുമാർ, മെഡിക്കൽ ടെക്നീഷ്യന്മാർ, ഓട്ടോകാഡ് ഓപ്പറേറ്റർമാർ, ഡിപ്ലോമ എൻജിനീയർമാർ തുടങ്ങിയവർക്ക് പരിശീലനം നൽകി, ഭാഷാ, സാങ്കേതിക നൈപുണ്യങ്ങൾ വർധിപ്പിച്ചാൽ മാത്രമേ ബംഗ്ലാദേശിന് തൊഴില്‍ അവസരങ്ങള്‍ വർധിക്കുന്ന അവസരം പ്രയോജനപ്പെടുത്താൻ കഴിയൂ.

സൗദിയുടെ തൊഴിൽ വിപണിയിൽ മത്സരക്ഷമത നിലനിർത്താൻ, ബംഗ്ലാദേശ് സർക്കാർ അടിയന്തിരമായി ദീർഘകാല തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇന്ത്യക്കാരെ സംബന്ധിച്ചും ഈ ഭീഷണി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ബംഗ്ലാദേശികളുടെ അത്ര ഇന്ത്യക്കാരെ ബാധിക്കാനും സാധ്യതയില്ല. ഇന്ത്യയിലെ പ്രവാസികളില്‍ വലിയൊരു വിഭാഗം ക്യത്യമായ വൈദഗ്ധ്യം പുലർത്തുന്നവരാണ് എന്നുള്ളതാണ് ഇതിന്റെ പ്രധാന കാരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+