ചെങ്കടലിനെ സൗദി അറേബ്യ വരുമാനത്തിന്റെ സ്വർണ്ണഖനിയാക്കും: പ്രവാസികള്‍ക്കും സന്തോഷിക്കാന്‍ വകയുണ്ട്
സൗദി അറേബ്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഒരു കാലത്ത് കാര്യമായ സംഭാവനകളൊന്നും നല്‍കാത്ത പ്രദേശമായിരുന്നു ചെങ്കടല്‍ തീരും. ജിദ്ദയില്‍ നിന്നുള്ള ബോട്ട് യാത്രകളാല്‍ മാത്രമായിരുന്നു പലപ്പോഴും ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് ഈ തീരം രാജ്യത്തിന്റെ ബ്ലൂ ഇക്കണോമിയുടെ ഭാഗമായി അത്യാഡംബര ടൂറിസം കേന്ദ്രമായി മാറികൊണ്ടിരിക്കുകയാണ്.
2030-ഓടെ ചെങ്കടല്‍ ടൂറിസം 5.86 ബില്യൺ ഡോളർ ജി ഡി പിയിലേക്ക് സംഭാവന ചെയ്യുകയും 100000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ആഡംഭര ഹോട്ടലുകൾക്കപ്പുറം കിംഗ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (KAUST) ന്റെ റീഫ്സ്കേപ്പ് റിസ്റ്റോറേഷൻ പദ്ധതി പോലുള്ള സംരംഭങ്ങൾ, ഡൈവിങ്, അണ്ടർ വാട്ടർ വിനോദങ്ങള്‍ എന്നിവയെല്ലാം പ്രദേശത്തേക്ക് വലിയ തോതില്‍ വിനോദ സഞ്ചാരികളെ ആകർഷിച്ച് തുടങ്ങിയിട്ടുണ്ട്.

2030-ഓടെ 19 മില്യൺ വിനോദസഞ്ചാരികളെ പടിഞ്ഞാറൻ തീരത്തെ ടൂറിസം പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനാണ് സൗദി റെഡ് സീ അതോറിറ്റി ലക്ഷ്യമിടുന്നത്. പുതിയ മറീനകൾ, യാട്ട് ചാർട്ടറുകൾ, അൽഉല പോലുള്ള പൈതൃക കേന്ദ്രങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. രണ്ട് വർഷത്തിനുള്ളിൽ 60 മറീനകൾ ലൈസൻസ് ചെയ്യാനാണ് പദ്ധതി, ഇതിൽ ആറെണ്ണം ഇതിനോടകം പ്രവർത്തനം ആരംഭിച്ചു. ഒരു കാലത്ത് ചെറുകിട ഓപ്പറേറ്റർമാരായിരുന്നു തീരത്ത് ആധിപത്യം പുലർത്തിയിരുന്നതെങ്കില്‍ ഇന്ന് വന്‍കിട കമ്പനികള്‍ പോലും ഇവിടെ പ്രവർത്തിക്കുന്നു.
സൗദി അറേബ്യ വിഷൻ 2030-ന്റെ ഭാഗമായി, ചെങ്കടൽ ടൂറിസം 85 ബില്യൺ റിയാൽ (22.6 ബില്യൺ ഡോളർ) ജി ഡി പിയിലേക്ക് സംഭാവന ചെയ്യുമെന്നും 210,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സൗദി റെഡ് സീ അതോറിറ്റി പ്രതീക്ഷിക്കുന്നു. വന്‍കിട കമ്പനികള്‍ക്ക് പുറമെ പ്രദേശത്തെ പരമ്പരാഗത വ്യവസായികളേയും പദ്ധതിയുടെ ഭാഗമായി നിലനിർത്തുന്നു. പവിഴപ്പുറ്റ് സംരക്ഷണത്തിലു പരിസ്ഥിതി - സൗഹൃദ റിസോർട്ടുകളിലുമാണ് പ്രാദേശിക സമൂഹങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകുന്നത്.
2024-ൽ 1,000-ലധികം സൗദി യുവാക്കൾ ഡൈവ് ഇൻസ്ട്രക്ടർമാരായും മറീന മാനേജർമാരായും പരിശീലനം നേടി. സ്ത്രീകളും സെയിലിംഗ്, പവർബോട്ട് റേസിംഗ് മേഖലകളിൽ സജീവമായി. ഉയർന്നു വരുന്ന തൊഴില്‍ അവസരങ്ങളില്‍ ഇന്ത്യക്കാർ ഉള്‍പ്പെടേയുള്ള പ്രവാസികള്‍ക്കും നിരവധി തൊഴില്‍ അവസരങ്ങള്‍ വാഗ്ധാനം ചെയ്യുന്നു. ഇതിനോടകം തന്നെ നിർമ്മാണ പ്രവർത്തനങ്ങളുടേയും മറ്റും ഭാഗമായി നിരവധി പ്രവാസികള്‍ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.












Click it and Unblock the Notifications