Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയില്‍ വന്‍ തൊഴില്‍ അവസരം: പുതിയ റിക്രൂട്ട്മെന്റിനൊരുങ്ങി നിയോം കമ്പനി

റിയാദ്: സൗദി അറേബ്യയുടെ സ്വപ്ന പദ്ധതികളിലെ മുന്‍നിരക്കാരായ നിയോമില്‍ വമ്പന്‍ തൊഴില്‍ അവസരം ഒരുങ്ങുന്നു. വ്യവസായ നഗരമായ ഓക്സഗണിൽ ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റ് നിർമ്മിക്കാനൊരുങ്ങുകയാണ് നിയോം ഗ്രീൻ ഹൈഡ്രജൻ കമ്പനി. പദ്ധതിയുടെ നിർമ്മാണത്തിനും പ്രവർത്തന ഘട്ടങ്ങൾക്കുമായി വമ്പിച്ച റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് ആരംഭിക്കാൻ പദ്ധതിയിടുന്നുവെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

കോർപ്പറേറ്റ്, ഇ എച്ച് എസ് എസ്, റിസ്ക്, ഓപ്പറേഷൻസ്, മെയിൻ്റനൻസ്, ഫിനാൻസ്, ഐടി, സൈബർ സെക്യൂരിറ്റി തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ മികച്ച കഴിവുള്ള ഒരു ടീമിനെ രൂപപ്പെടുത്തുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു. ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റിൻ്റെ നിർമ്മാണം ഷെഡ്യൂളിൽ പുരോഗമിക്കുന്നതായും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

saudi-job

സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ നിയോം മേഖലയിലെ 'പുനർരൂപകൽപ്പന' ചെയ്ത വ്യാവസായിക നഗരമാണ് ഓക്സഗൺ. 9,000 രജിസ്ട്രേഷനുകളോടെ രണ്ട് ദിവസങ്ങളിലായി തങ്ങളുടെ ആദ്യ വെർച്വൽ കരിയർ മേള അടുത്തിടെ നടത്തിയതായും പുതിയത് ഉടന്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

'സൗദി അറേബ്യയിൽ നിന്നും ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെ ഒരുമിച്ച് കൊണ്ടുവന്ന്, ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റ് വിതരണം ചെയ്യുന്നതിനും പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുമായി ഞങ്ങൾ ഒരു വിദഗ്ധ ടീമിനെ രൂപപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യം' നിയോം ഗ്രീൻ ഹൈഡ്രജൻ കമ്പനി സിഇഒ വെസം അൽഗംദി പറഞ്ഞു.

പദ്ധതി സൗദി അറേബ്യയുടെ പുനരുപയോഗ ഊർജ്ജത്തിലേക്കുള്ള മാറ്റത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന് കീഴിൽ 2030 ഓടെ തങ്ങളുടെ 50 ശതമാനം വൈദ്യുതിയും പുനരുപയോഗിക്കാവുന്നവയിൽ നിന്ന് ഉത്പാദിപ്പിക്കുക എന്ന രാജ്യത്തിൻ്റെ ലക്ഷ്യത്തിലേക്ക് ഇത് സംഭാവന ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴയില്‍ സി ഇ ഒ നിയമനം

ഹരിപ്പാട് ബ്ലോക്കിലെ ആലപ്പി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായം: 25-35 വയസ്സ്. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയില്‍ ഒന്ന് മുതല്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ ആലപ്പി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, 304/4, കൊട്ടക്കാട്ട് കിഴക്കേതില്‍, താമല്ലാക്കല്‍ കാര്‍ത്തികപ്പള്ളി, ഹരിപ്പാട് 690548 എന്ന വിലാസത്തിലൊ എന്ന [email protected] ഇ.മെയിലിലോ [email protected], [email protected] മെയിലുകളിലേക്കും അയക്കണം. അവസാന തീയതി ഓഗസ്റ്റ് 27.

യോഗ്യത: ബി.എസ്.സി. അഗ്രികള്‍ച്ചര്‍/ഫോറസ്ട്രി/കോ-ഓപ്പറേഷന്‍-ബാങ്കിംഗ് മാനേജ്മെന്റ്/ഡയറി/ഫുഡ് ടെക്നോളജി/അഗ്രിക്കള്‍ച്ചര്‍ എക്കണോമിക്സ്/ബി.എഫ്.എസ്‌സി/വെറ്ററിനറി സയന്‍സ്/ബി.ടെക് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ഏതെങ്കിലും ബിരുദത്തോടൊപ്പം എം.ബി.എ/എം.ബി.എ. അഗ്രി ബിസിനസ് മാനേജ്മെന്റ്/എം.ബി.എ. മാര്‍ക്കറ്റിംഗ്/ദേശീയ പ്രശസ്തിയുള്ള സ്ഥാപനങ്ങളിലെ എം.ബി.എ. ഗ്രാമവികസനം അല്ലെങ്കില്‍ ഏതെങ്കിലും ബിരുദവും എം.ബി.എ.യും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+