Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അരാംകോയില്‍ ജോലി ഒഴിവ്: ഖത്തർ മുതല്‍ യുകെ വരെ അവസരങ്ങള്‍; ശമ്പളം ലക്ഷങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതി കമ്പനിയായ സൗദി അറേബ്യയുടെ സ്വന്തം സൗദി അരാംകോയില്‍ നിരവധി ഒഴിവുകള്‍. കമ്പനിയുടെ യൂറോപ്യൻ ശാഖയായ അറാംകോ യൂറോപ്പ്, മാഞ്ചസ്റ്റർ (യുകെ), ദി ഹേഗ് (നെതർലാൻഡ്സ്) എന്നിവയ്ക്ക് പുറമെ ദോഹ (ഖത്തർ) എന്നിവിടങ്ങളിലും ഒഴിവുകള്‍ വന്നിട്ടുണ്ട്. സ്റ്റുഡന്റ് അഡ്വൈസർ, പബ്ലിക് അഫയേഴ്സ്, പ്രോജക്ട് ഫിനാൻസ് എന്നീ മേഖലകളിലെ വലിയ യോഗ്യതയും പ്രവർത്തിപരിചയവും വേണ്ടെ ഒഴിവുകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ മികച്ച ശമ്പളവും ഈ ജോലികളില്‍ പ്രവേശിക്കുന്നവർക്ക് ലഭിക്കും..

1. സ്റ്റുഡന്റ് അഡ്വൈസർ - മാഞ്ചസ്റ്റർ, യുകെ

അരാംകോ യൂറോപ്പിന്റെ മാഞ്ചസ്റ്റർ ഓഫീസിലെ പ്രൊഫഷണൽ ഡെവലപ്മെന്റ് യൂണിറ്റിൽ (PDU) സ്റ്റുഡന്റ്/കരിയർ അഡ്വൈസർ തസ്തികയിലേക്ക് അപേക്ഷകർക്ക് അവസരം. യുകെയിലും യൂറോപ്പിലും പഠിക്കുന്ന സൗദി അരാംകോ സ്പോൺസർ ചെയ്യുന്ന വിദ്യാർത്ഥികളുടെ അക്കാദമിക, തൊഴിൽ, വ്യക്തിഗത വികസനത്തിന് പിന്തുണ നൽകുകയാണ് ഈ തസ്തികയുടെ ലക്ഷ്യം. അപേക്ഷകർക്ക് യുകെയിൽ താമസിക്കാനും ജോലി ചെയ്യാനുമുള്ള നിയമപരമായ അനുമതി നിർബന്ധമാണ്.

saudi-aramco

പ്രധാന ഉത്തരവാദിത്തങ്ങൾ:

  • വിദ്യാർത്ഥികളുടെ പഠന, തൊഴിൽ, വ്യക്തിഗത പുരോഗതി നിരീക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക.
  • കമ്പനിയുടെ കരിയർ പാതകളുമായി വിദ്യാർത്ഥികളെ യോജിപ്പിക്കുന്നതിന് മാർഗനിർദേശവും ഉപദേശവും നൽകുക.
  • യൂറോപ്പിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുക, എജ്യുക്കേഷന്‍ വിസിറ്റുകള്‍ ഏകോപിപ്പിക്കുക.
  • വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി രേഖരിച്ച്, പുരോഗതി റിപ്പോർട്ടുകൾ തയ്യാറാക്കുക.

യോഗ്യത

  • മികച്ച ആശയവിനിമയ, വ്യക്തിപരമായ കഴിവുകൾ.
  • മൈക്രോസോഫ്റ്റ് ഓഫീസ് ടൂളുകളിൽ (വേഡ്, എക്സൽ, ഔട്ട്‌ലുക്ക്, പവർപോയിന്റ്) പ്രാവീണ്യം.
  • ഫാസ്റ്റ്-പേസ്ഡ്, മൾട്ടി-കൾച്ചറൽ പരിതസ്ഥിതിയിൽ പ്രവർത്തിക്കാനുള്ള കഴിവ്.

2- ബിസിനസ് അസിസ്റ്റന്റ് - പബ്ലിക് അഫയേഴ്സ്, ഹേഗ്, നെതർലാൻഡ്സ്

അരാംകോയുടെ യൂറോപ്യൻ ആസ്ഥാനമായ ഹേഗിലെ പബ്ലിക് അഫയേഴ്സ് വിഭാഗത്തിൽ ബിസിനസ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആഗോള സ്പോൺസർഷിപ്പ് കരാറുകൾ, ടീമിന്റെ സാമ്പത്തിക കാര്യങ്ങൾ, ലോജിസ്റ്റിക്സ് എന്നിവ കൈകാര്യം ചെയ്യുന്നതിന് ഒരു ഡൈനാമിക്, ഓർഗനൈസ്ഡ് പ്രൊഫഷണലിനെയാണ് ആവശ്യമുള്ളത്.

പ്രധാന ഉത്തരവാദിത്തങ്ങൾ

  • ടീമിന്റെ അഡ്മിനിസ്ട്രേറ്റീവ് ജോലികൾ, ഗുണനിലവാരം ഉറപ്പാക്കുക.
  • ആഗോള സ്പോൺസർഷിപ്പ് കരാറുകളും ഫിനാൻസുകളും കൈകാര്യം ചെയ്യുക.
  • ഇവന്റ് പ്ലാനിംഗ്, വേദി ബുക്കിംഗ്, മെറ്റീരിയൽ ഡെവലപ്മെന്റ് എന്നിവയിൽ പിന്തുണ.
  • മീറ്റിംഗ് പായ്ക്കുകളും പ്രസന്റേഷനുകളും തയ്യാറാക്കുക.

യോഗ്യത

  • ബിഎ ഡിഗ്രി അല്ലെങ്കിൽ തത്തുല്യം.
  • അഡ്മിനിസ്ട്രേഷനിലോ പിആർ/കമ്യൂണിക്കേഷൻ മേഖലയിലോ 4 വർഷത്തെ പരിചയം.
  • മികച്ച ഇംഗ്ലീഷ്, മൈക്രോസോഫ്റ്റ് ഓഫീസ് കഴിവുകൾ; ഡച്ച് ഭാഷ പരിജ്ഞാനം ഒരു നേട്ടമാണ്.
  • ടൈം മാനേജ്മെന്റും സംഘാടന കഴിവുകളും.

3. പ്രോജക്ട് ഫിനാൻസ് സ്പെഷ്യലിസ്റ്റ് - ദോഹ, ഖത്തർ (സൗദി അറേബ്യയിലേക്ക് റിലോക്കേഷൻ)

ഖത്തറിലെ ദോഹയിൽ നിന്ന് സൗദി അറേബ്യയിലെ ധാറനിലേക്ക് റിലോക്കേഷനോടുകൂടിയ പ്രോജക്ട് ഫിനാൻസ് സ്പെഷ്യലിസ്റ്റ് തസ്തികയാണ് ഇത്. ഊർജ, രാസ, വൈദ്യുതി, ഇൻഫ്രാസ്ട്രക്ചർ മേഖലകളിലെ ജോയിന്റ് വെഞ്ചറുകൾ, ഏറ്റെടുക്കലുകൾ, പ്രോജക്ട് ഫിനാൻസിംഗ് എന്നിവയിൽ വിദഗ്ധ വിശകലനം നൽകുകയാണ് ജോലിയുടെ പ്രധാന ഉത്തരവാദിത്തം.

പ്രധാന ഉത്തരവാദിത്തങ്ങൾ

  • പ്രോജക്ട് കരാറുകളുടെ ബാങ്കബിലിറ്റി, ഫിനാൻസിംഗ് റിസ്ക് എന്നിവ വിലയിരുത്തുക.
  • ബിസിനസ് പ്ലാനുകൾ, ഫിനാൻഷ്യൽ പ്രവചനങ്ങൾ, ഫണ്ടിംഗ് തന്ത്രങ്ങൾ തയ്യാറാക്കുക.
  • ഇൻവെസ്റ്റ്മെന്റ് ബാങ്കുകൾ, പ്രോജക്ട് ലെൻഡർമാർ, കൺസൾട്ടന്റുമാർ എന്നിവരുമായി ഏകോപിപ്പിക്കുക.
  • മൾട്ടി-ഡിസിപ്ലിനറി ടീമുകളെ നയിക്കുക, ജൂനിയർ അനലിസ്റ്റുകളെ മെന്റർ ചെയ്യുക.
  • ആഗോള, പ്രാദേശിക സാമ്പത്തിക, ബാങ്കിംഗ് ട്രെൻഡുകൾ വിശകലനം ചെയ്യുക.

യോഗ്യത

  • ഫിനാൻസ്, ഇക്കണോമിക്സ്, അക്കൗണ്ടിംഗ്, എൻജിനീയറിംഗ് തുടങ്ങിയ മേഖലകളിൽ ബാച്ചിലേഴ്സ് ഡിഗ്രി, എംബിഎ ഉചിതം.
  • 7 വർഷത്തെ പ്രോജക്ട്/കോർപ്പറേറ്റ് ഫിനാൻസ് പരിചയം, ബാങ്കിംഗ്/ഊർജ മേഖലയിൽ മുൻഗണന.
  • പ്രോജക്ട് & സ്ട്രക്ചേർഡ് ഫിനാൻസ്, ഇസ്ലാമിക് ഫിനാൻസ്, ഡെറ്റ് ക്യാപിറ്റൽ മാർക്കറ്റുകൾ എന്നിവയിൽ വൈദഗ്ധ്യം.
  • സങ്കീർണ്ണമായ കരാറുകളും ബാങ്കിംഗ് രേഖകളും കൈകാര്യം ചെയ്യാനുള്ള കഴിവ്.
  • മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് സൗദി അരാകോയുടെ ഔദ്യോഗിക ലിങ്കിഡ് ഇന്‍ പ്രൊഫൈല്‍ വഴി അപേക്ഷിക്കാം.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+