Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ ഇന്ത്യക്കാർക്ക് 'പരീക്ഷണം': പണി പോവുമോ, പുതിയ നടപടി തുടങ്ങി, വിജയിച്ചില്ലെങ്കില്‍ പുറത്ത്

റിയാദ്: സ്‌കിൽ വെരിഫിക്കേഷൻ പദ്ധതി സൗദി അറേബ്യ കൂടുതല്‍ ശക്തമാക്കുന്നു. പ്രൊഫഷണൽ ജോലിക്കാരുടെ ഗുണനിലവാരം വർധിപ്പിക്കാനും യോഗ്യതയില്ലാത്ത ജീവനക്കാരെ രാജ്യത്ത് ജോലി ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി സ്‌കിൽ വെരിഫിക്കേഷൻ പദ്ധതി നടപ്പിലാക്കി തുടങ്ങിയത്.

ഇതിനോടകം തൊഴില്‍ നേടിയവർക്ക് മാത്രമല്ല പുതുതായി ജോലിയില്‍ പ്രവശിക്കുന്നവരും ഈ യോഗ്യതാ പരീക്ഷണ ഘട്ടം വിജയകരമായി പൂർത്തിയാക്കിയിരിക്കണം. ഇലക്‌ട്രീഷ്യൻമാർ, പ്ലംബർമാർ, വെൽഡർമാർ എന്നിവയുള്‍പ്പടെ 19 തൊഴില്‍ മേഖലകളിലാണ് ആദ്യ ഘട്ടത്തില്‍ നിയമം നടപ്പിലാക്കിയിരിക്കുന്നത്. അർദ്ധ നൈപുണ്യവും അവിദഗ്ധവുമായ ഇന്ത്യൻ തൊഴിലാളികളുടെ ഏറ്റവും വലിയ തൊഴിൽദാതാവാണ് സൗദി അറേബ്യ എന്നതിനാല്‍ തന്നെ മലയാളികളുള്‍പ്പടേയുള്ള പ്രവാസികളെ പുതിയ നിയമം നേരിട്ട് തന്നെ ബാധിക്കും.

 saudiarabia-1

ഇന്ത്യയിൽ നിന്നുള്ള തൊഴിൽ വിസകൾ അംഗീകരിക്കുന്നതിന് മുമ്പായി നൈപുണ്യ പരിശോധനാ പരീക്ഷ നടത്താൻ തുടങ്ങിയിട്ടുണ്ട്. തുടക്കത്തില്‍ നിശ്ചിത മേഖലകളില്‍ മാത്രമാണ് നിയമം നടപ്പിലാക്കുന്നതെങ്കിലും പതിയെ എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കും. 2021 ലാണ് സൗദി അറേബ്യ ആദ്യമായി സ്കിൽ വെരിഫിക്കേഷൻ പ്രോഗ്രാം ആരംഭിക്കുന്നത്.

ബിൽഡിംഗ് ഇലക്ട്രീഷ്യൻ, പ്ളംബർ, പൈപ്പ് ഫിറ്റർ, ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യൻ, വെൽഡർ, അണ്ടർവാട്ടർ വെൽഡർ, ഫ്ലേം കട്ടർ, ഡ്രില്ലിംഗ് റിഗ് ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ ഉപകരണ അസംബ്ലർ, ഇലക്ട്രിക്കൽ ട്രാൻസ്ഫോർമർ അസംബ്ലർ, ഇലക്ട്രിക്കൽ പാനൽ അസംബ്ലർ, ഇലക്ട്രിക്കൽ എക്യുപ്‌മെന്റ് മെയിന്റനൻസ് വർക്കർ, ഇലക്ട്രിക്കൽ കേബിൾ കണക്റ്റർ, ഇലക്ട്രിക്കൽ പവർ ലൈൻസ് വർക്കർ, ഇലക്ട്രോണിക് സ്വിച്ച് ബോർഡ് അസംബ്ലർ, ബ്ലാക്ക് സ്മിത്ത്, കൂളിംഗ് എക്യുപ്‌മെന്റ് അസംബ്ലർ, ഹീറ്റിംഗ്, വെന്റിലേഷൻ, എയർ കണ്ടീഷനിംഗ് മെക്കാനിക്ക് തുടങ്ങിയ ജോലികളിലാണ് ഇപ്പോള്‍ ടെസ്റ്റ് നടത്തുന്നത്.

രാജ്യം നടപ്പിലാക്കുന്ന നിർബന്ധിത പരീക്ഷയെക്കുറിച്ച് ഇന്ത്യയിലെ സൗദി അറേബ്യൻ എംബസി റിക്രൂട്ടിംഗ് ഏജൻസികളെ ഇതിനോടകം തന്നെ വിവരം അറിയിച്ചിട്ടുണ്ട്. എഞ്ചിനീയർമാർ, ഐടി, മറ്റ് പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെ ധാരാളം ഇന്ത്യക്കാർ മേൽപ്പറഞ്ഞ വിസകൾക്ക് കീഴിൽ സൗദിയിലേക്ക് നിയമപരമായി പ്രവേശിക്കുകയും പിന്നീട് അവരുടെ ജോലി മാറ്റുകയും ചെയ്യുന്നത് പതിവാണ്.

വിസ ലഭിക്കുന്നത് വളരെ എളുപ്പമായതാണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് തിരിയാന്‍ കാരണം. ഇന്ത്യക്കാരും മറ്റ് വിദേശ രാജ്യങ്ങളും ഈ സംവിധാനം വലിയ തോതിൽ ദുരുപയോഗം ചെയ്തു. തട്ടിപ്പുകാരായ ഏജന്റുമാർ വഴി വന്ന് പ്രശ്‌നത്തിൽ അകപ്പെടുന്ന മിക്ക ഇന്ത്യക്കാരും ഈ വിസകളിൽ ചിലത് വഴിയാണ് വരുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഉദ്യോഗാർത്ഥിക്ക് അവരുടെ പ്രൊഫഷണൽ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാൽ, അവർക്ക് അവരുടെ നിലവിലെ ജോലി തുടരാനും വിസ പുതുക്കാനും അല്ലെങ്കിൽ തൊഴിൽ തേടുമ്പോൾ പുതിയ തൊഴിൽ വിസയ്ക്ക് അപേക്ഷിക്കാനും കഴിയും. നിയമം ആദ്യം നടപ്പിലാക്കിയത് പാകിസ്താനികള്‍ക്ക് മാത്രമായിരുന്നെങ്കില്‍ ഇപ്പോൾ അവിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം കൂടുതലുള്ള ഇന്ത്യ പോലുള്ള മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+