Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയിൽ ലക്ഷങ്ങൾ ശമ്പളത്തിലൊരു ജോലി, അതും മലയാളികൾക്ക് അവസരം; ആലോചിച്ച് നിൽക്കാതെ അപേക്ഷിക്കൂ

തിരുവനന്തപുരം: വിദേശത്ത് ജോലി നേടുക അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും അത്തരത്തിൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ തൊഴിൽ തട്ടിപ്പിൽ പെട്ട് പോകുന്ന സംഭവങ്ങളും നമ്മുടെ നാട്ടിൽ പതിവാണ്. എന്നാൽ യാതൊരു ആശങ്കയുമില്ലാതെ വളരെ എളുപ്പത്തിൽ വിദേശ ജോലി സ്വന്തമാക്കിയാലോ?

കേരള സംസ്ഥാന സ്ഥാപനമായ ഒഡപെക് ആണ് അവസരം ഒരുക്കുന്നത്. സൗദി അറേബ്യയിൽ മലയാളികൾക്കായി നിരവധി തൊഴിൽ അവസരങ്ങളാണ് ഒഡപെക് വാഗ്ദാനം ചെയ്യുന്നത്. ടെക്നീഷ്യൻസിനാണ് നിയമനം. യോഗ്യത ഉള്ളവരാണെങ്കിൽ ഇപ്പോൾ തന്നെ അപേക്ഷിച്ചോള്ളൂ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30 ആണ്. ജോലിക്ക് വേണ്ട യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കാനുള്ള അവസാന തീയതി എന്നിവയെ കുറിച്ച് വിശദമായി അറിയാം

saudijob2-

പൈപ്പ് ആർക്ക് വെൽഡർ തസ്തികയിൽ ആറ് ഒഴിവുകളാണ് ഉള്ളത്. അപേക്ഷകർക്ക് മിനിമം എട്ട് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. 750 യു എസ് ഡിയാണ് ശമ്പളമായി ലഭിക്കുക (അതായത് 63,054.19 ഇന്ത്യൻ രൂപ, ഇന്നത്തെ വിനിമയ നിരക്കിൽ). കൂടാതെ ഓവർടൈമിനും ശമ്പളം ലഭിക്കും.

പൈപ് വെൽഡർ ടി ഐ ജി ആന്റ് ആർക്ക്- 9 ഒഴിവുകൾ ഉണ്ട്. 8 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. 850 യുഎസ്ഡി (71,463.34 രൂ)യും ഓവർടൈമിനുള്ള തുകയും ശമ്പളമായി ലഭിക്കും.

പൈപ്പ് ഫിറ്റർ ഗ്രേഡ് 2-7 ഒഴിവുകൾ ഉണ്ട്. മിനിമം 5 വർഷത്തെ പ്രവൃത്തിപരിചയം-650 യുഎസ്ഡിയാണ് ശമ്പളം. കൂടാതെ ഓവർടൈമും.

പൈപ്പ് വെൽഡർ 2ജി- അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം-700 ഡോളർ പ്ലസ് ഒടി. 19 ഒഴിവുകളാണ് ഉള്ളത്.

പൈപ്പ് വെൽഡർ ഫോർമാൻ-ഒരു ഒഴിവ്-950 യുഎസ്ഡി പ്ലസ് ഒടി.

പൈപ്പിങ് ഫോർമാൻ-ഒരു ഒഴിവ്-950 യുഎസ്ഡി പ്ലസ് ഒടി.

മറ്റ് നിബന്ധനകളും വ്യവസ്ഥകളും അറിയം

എണ്ണ, വാതക പൈപ്പ് ലൈൻ പ്രൊജക്ടുകളിൽ പ്രവൃത്തിപരിചയം ഉള്ളവരായിരുക്കണം.രാവിലെ 7 മുതൽ വൈകീട്ട് ആറ് വരെയാണ് ജോലി സമയം. വെള്ളിയാഴ്ച അവധിയായിരിക്കും. താമസം, ഭക്ഷണം , യാത്രാ സൗകര്യം എന്നിവ സൗജന്യമായിരിക്കും. പ്രതിവർഷം 21 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. കൂടാതെ നാട്ടിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റും സൗജന്യമായിരിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 30 ന് മുൻപായി [email protected] എന്ന നമ്പറിൽ സിവി അയക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+