Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയിൽ 35,000ത്തോളം തൊഴിലവസരങ്ങൾ വരുന്നു; 200 നഗരങ്ങളെ ബന്ധിപ്പിച്ച് പുതിയ പദ്ധതിക്ക് തുടക്കം

ദമാം: 200 നഗരങ്ങളെയും ഗവർണറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഇന്റർസിറ്റി ബസ് സർവീസിന് തുടക്കം കുറിച്ച് സൗദി അറേബ്യ. അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ചാണ് പദ്ധതി. ആഗോള പങ്കാളികൾ 76 റൂട്ടുകളിലൂടെയുള്ള ബസ് സർവ്വീസുകളുടെ പ്രവർത്തനത്തിന് നേതൃത്വം നൽകും. പദ്ധതിയിലൂടെ പ്രതിവർഷം 60 ലക്ഷത്തോളം യാത്രക്കാർക്ക് സേവനം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രത്യക്ഷവും പരോക്ഷവുമായി 35,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും രാജ്യത്തിന്റെ ജിഡിപിയിലേക്ക് 3.2 ബില്യൺ റിയാൽ സംഭാവന ചെയ്യാനും പദ്ധതിക്ക് സാധിക്കുമെന്ന് ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രിയും ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) ഡയറക്ടർ ബോർഡ് ചെയർമാനുമായ സാലിഹ് അൽ ജാസർ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. ഗതാഗത, ലോജിസ്റ്റിക് സേവനങ്ങളിൽ ഗണ്യമായ പുരോഗതിക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും മുൻവർഷത്തെ അപേക്ഷിച്ച് 2022ൽ ഗതാഗത പ്രവർത്തനങ്ങളിൽ 46 ശതമാനം വർധനയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

saudijob

സേവനങ്ങൾ പരിഷ്കരിക്കുന്നതിനും മത്സരശേഷി വർധിപ്പിക്കുന്നതിനും വിവിധ ഗതാഗത സംവിധാനങ്ങൾ സമന്വയിപ്പിക്കുകയും സുസ്ഥിരവും അത്യാധുനികവുമായ ഗതാഗത പരിഹാരങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന നടപടികളുടെ തുടർച്ചയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുഗതാഗത മേഖലയിലെ ആദ്യത്തെ വിദേശ നിക്ഷേപ പദ്ധതിയാണിതെന്നും ശ്രദ്ധേയമാണ്. സേവന നിലവാരം ഉയർത്തുകയും സ്വകാര്യ മേഖലയുടെ സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

2030 ആകുമ്പോഴേക്കും പൊതുഗതാഗതത്തിന്റെ ഉപയോഗം 1 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിക്കുകയെന്നതും പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നു. എക്കോ ഫ്രണ്ട്ലി ബസുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കാർബൺ പുറന്തള്ളൽ 25 ശതമാനം കുറയ്ക്കാനും സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

വടക്കൻ മേഖലയിൽ സർവ്വീസുകളുടെ മേൽനോട്ടം ഡാർബ് അൽവതൻ കമ്പനിയ്ക്കാണ്. 75 നഗരങ്ങളിലും ഗവർണറേറ്റുകളിലും 26 റൂട്ടുകളിലൂടെ 124 പ്രതിദിന യാത്രകളായിരിക്കും ഉണ്ടാകുക. വടക്കുപടിഞ്ഞാറൻ മേഖലയിൽ നോർത്ത് വെസ്റ്റ് ബസ് കമ്പനിയ്ക്കാണ് ചുമതല. 23 റൂട്ടുകളിലൂടെ 70 ന് മുകളിൽ നഗരങ്ങളിലും ഗവർണറേറ്റുകളിലും 190 പ്രതിദിന യാത്രകൾ ഉണ്ടാകും. ദക്ഷിണ മേഖലയിൽ എസ്എടിയ്ക്കാണ് ചുമതല. 80-ലധികം നഗരങ്ങളെയും ഗവർണറേറ്റുകളെയും 27 റൂട്ടുകളിലൂടെ ബന്ധിപ്പിച്ച് കൊണ്ട് 178 പ്രതിദിന സർവീസുകളായിരിക്കും ഇവർ നടത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+