വമ്പന്‍ പദ്ധതിയുമായി സൗദി അറേബ്യ: ഒരുങ്ങുന്നത് 50000 തൊഴില്‍ അവസരങ്ങള്‍, ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
റിയാദ്: വമ്പന്‍ പദ്ധതി പ്രഖ്യാപിച്ച് ക്രൂയിസ് സൗദി. ക്രൂയിസ് ലൈന്‍ അറോയയെന്ന ആഡംബര ക്രൂയീസിന്റെ പ്രവർത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) ഉപസ്ഥാപനം കൂടിയായ ക്രൂയിസ് സൗദി ഞായറാഴ്ച വ്യക്തമാക്കിയത്. 2035-ഓടെ 1.3 ദശലക്ഷം ക്രൂയിസ് സന്ദർശകരെ സ്വാഗതം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയുടെ പ്രഖ്യാപനം.
അറേബ്യൻ എന്നതിനോടൊപ്പം സ്വപ്നം എന്ന് അർത്ഥം വരുന്ന റോയ എന്ന വാക്കും ചേർത്താണ് അറോയ എന്ന് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതി നടപ്പില്‍ വരുന്നതോടെ സൗദി അറേബ്യന്‍ പൗരന്മാർക്കും പ്രവാസികൾക്കും വിദേശ ടൂറിസ്റ്റുകള്‍ക്കും കടലിൽ നിന്ന് സൗദി ഒരുക്കുന്ന അത്ഭുതങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള അവസരമാണ് അറോയ ക്രൂയിസ് വാഗ്ദാനം ചെയ്യുന്നതെന്ന് ബന്ധപ്പെട്ട അധികാരികള്‍ അവകാശപ്പെടുന്നു.

രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, പ്രകൃതി സൗന്ദര്യം, ഊഷ്മളമായ ആതിഥ്യം എന്നിവ പ്രതിഫലിപ്പിക്കുന്ന രീതിയിലായിരിക്കും അറോയ സഞ്ചീകരിക്കുക. "വിഷൻ 2030 ന് അനുസൃതമായി സൗദിയിൽ ഒരു പ്രീമിയം ക്രൂയിസ് ഇക്കോസിസ്റ്റം സൃഷ്ടിക്കാനുള്ള ക്രൂയിസ് സൗദിയുടെ നീക്കത്തിനറെ ചരിത്രപരമായ നാഴികക്കല്ലാണ് ഈ സുപ്രധാന പദ്ധതി," ക്രൂയിസ് സൗദിയുടെ സിഇഒ ലാർസ് ക്ലസെൻ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.
"അറേബ്യൻ മുൻഗണനകൾ ഉൾക്കൊള്ളുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന അനുഭവങ്ങളും സേവനങ്ങളും നൽകുന്നത് ലക്ഷ്യമാക്കി ക്രൂയിസ് സൗദി നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെ ഒരു സ്വയംഭരണ ബ്രാൻഡായി അറോയ ക്രൂയിസ് പ്രവർത്തിക്കും," അദ്ദേഹം പറഞ്ഞു. ഇതോടെ സൗദിയില്‍ നിലവില്‍ ലഭ്യമല്ലാത്ത പല സേവനങ്ങളും ക്രൂയിസില്‍ ലഭ്യമായേക്കും.
"ഇത് വളരെ ആവേശകരമായ സമയമാണ്. ഒരു അന്താരാഷ്‌ട്ര ക്രൂയിസിംഗ് ലക്ഷ്യസ്ഥാനമായി സൗദിയുടെ വികസനത്തിന്റെ പ്രധാന ഘടകമായി ഈ ക്രൂയിസ് ലൈൻ മാറും. അറോയ ലോകത്തിന് തന്നെ ഒരു മാതൃകയായിരിക്കും", അറോയ ക്രൂയിസിനെ നയിക്കുന്ന ഗസ്സൻ ഖാനും പറഞ്ഞു. പദ്ധതി 50000 ത്തിലേറെ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
ക്രൂയിസ് സൗദിക്ക് കീഴിലാണ് സൗദിയിലെ ക്രൂയിസ് വ്യവസായം മുഴുവനായും നടന്നു വരുന്നത്. രാജ്യത്തെ തൊഴില്‍ ദാതാക്കളില്‍ പ്രമുഖ സ്ഥാനവും ക്രൂയിസ് സൗദി വഹിക്കുന്നു. മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികള്‍ വിവിധ കേന്ദ്രങ്ങളിലാണ് ഈ വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്നുണ്ട്. ക്രൂയീസുകളിലെ ജോലികള്‍ക്കൊപ്പം തന്നെ പോർട്ടുകളിലും നിരവധി തൊഴില്‍ അവസരങ്ങള്‍ ലഭ്യമാണ്.
നിലവില്‍ അസിസ്റ്റന്റ് ഷെഫ് വിഭാഗത്തിലുള്‍പ്പടെ ക്രൂയിസ് സൗദി തൊഴിലാളികളെ തേടുന്നുണ്ട്. ഭക്ഷണം തയ്യാറാക്കുന്ന പ്രക്രിയയിൽ സഹായിക്കുക എന്നതുൾപ്പെടെയുള്ള വിവിധ ഉത്തരവാദിത്തങ്ങളാണ് ഈ ജോലിക്കുള്ളത്. ഉയർന്ന നിലവാരമുള്ള വിഭവങ്ങളുടെ ഘടകങ്ങൾ പാചകം ചെയ്യുകയും തയ്യാറാക്കുകയും വേണം. ഇഗ്ലീഷ് പരിജ്ഞാനവും ഈ ജോലിക്ക് ആവശ്യമാണ്.
സ്പാ അറ്റന്‍ഡ് വിഭാഗത്തിലും നിലവില്‍ ഒഴിവുകള്‍ ലഭ്യമാണ്. ഇതിന് പുറമെ മസാജ് തെറാപ്പിസ്റ്റ് വിഭാഗത്തിലും നിരവധി ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിശ്ചിത യോഗ്യതയും ഇംഗ്ലീഷ് പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. മികച്ച രീതിയില്‍ അതിഥികള്‍ക്ക് മസാജ് ചെയ്യുക. ജോലിസ്ഥലം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
വിവിധ ഉൽപ്പന്നങ്ങൾ, എണ്ണകൾ, മദ്യം, ടവലുകൾ, ഷീറ്റുകൾ, മറ്റ് ആവശ്യമായ സാധനങ്ങൾ എന്നിവ മസാജ്/ഫേസ്/ബോഡി വർക്ക് ഏരിയയിൽ വൃത്തിയും ചിട്ടയുമുള്ള രീതിയിൽ നിലനിർത്തുക തുടങ്ങിയവയെല്ലാം ഈ ജോലിയുടെ ഉത്തരവാദിത്തമായിരിക്കുമെനനും സൗദി തൊഴില്‍ വെബ്സൈറ്റ് വ്യക്തമാക്കുന്നു. ക്രൂയിസ് സൗദിയില്‍ ഉള്‍പ്പടേയുള്ള തൊഴില്‍ അവസരങ്ങളിലേക്ക് അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.












Click it and Unblock the Notifications