Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയുടെ സ്വന്തം അരാംകോയില്‍ ജോലി നേടാന്‍ അവസരം: ശമ്പളം ലക്ഷങ്ങള്‍, എങ്ങനെ അപേക്ഷിക്കാം

സൗദി അറേബ്യയുടെ പൊതുമേഖല സ്ഥാനവും ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഉത്പാദകരവുമായ സൗദി ആരാംകോയില്‍ നിരവധി തൊഴില്‍ അവസരം. ആഗോള ഊർജ മേഖലയിലെ പ്രധാന കമ്പനിയെന്ന നിലയിൽ മികച്ച വൈദഗ്ധ്യമുള്ള തൊഴിലാളികളെയാണ് സൗദി അരാംകോ തേടുന്നത്. താല്‍പര്യമുള്ളവർക്ക് മറ്റ് ഏജന്‍സികളുടെ സഹായമില്ലാതെ തന്നെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ആരാംകോയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നത്.

 saudi-aramco-

ഒഴിവുകള്‍ ഏതൊക്കെ

പ്രോസസ് സേഫ്റ്റി മാനേജർ, സീനിയർ റൊട്ടേറ്റിംഗ് എക്യുപ്‌മെന്റ് എഞ്ചിനീയർ, റിയല്‍ ടൈം പെർഫോമൻസ് കൺട്രോൾ എഞ്ചിനീയർ, സേഫ്റ്റി സൂപ്രണ്ട്, നിയമ കൗൺസിൽ, സോളിഡ് ലോജിസ്റ്റിക്, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, എൻവയോൺമെന്റൽ ഹെൽത്ത് സേഫ്റ്റി സ്പെഷ്യലിസ്റ്റ് തുടങ്ങിയ ഒഴിവുകളില്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.

ഒരോ ഒഴിവുകളിലേക്കും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയ്ക്കൊപ്പം തന്നെ നിർദ്ദിഷ്ട റോളുമായി ബന്ധപ്പെട്ട പ്രൊഫഷണൽ സർട്ടിഫിക്കേഷനുകളും ആവശ്യമായി വരും. ബന്ധപ്പെട്ട മേഖലകളിലെ മുൻകാല പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതില്‍ നിർണ്ണായകമായിരിക്കും.

എങ്ങനെ അപേക്ഷിക്കാം

സൗദി അരാംകോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.saudiaramco.com) സന്ദർശിച്ച് "കരിയേഴ്സ്" അല്ലെങ്കിൽ "ജോബ് ഓപ്പർജ്യൂണിറ്റീസ്" വിഭാഗത്തിലേക്ക് പോവുക. തുടർന്ന് നിങ്ങളുടെ കഴിവുകൾക്കും വൈദഗ്ധ്യത്തിനും യോജിച്ച, നിങ്ങള്‍ ലക്ഷ്യമിടുന്ന തൊഴില്‍ തിരഞ്ഞെടുക്കുക. അവിടെ തന്നെ അപ്ലൈ നൌ എന്ന ഓപ്ഷന്‍ ലഭ്യമായിരിക്കും.

ഓൺലൈൻ അപേക്ഷാ ഫോം കൃത്യമായ രീതിയില്‍ തന്നെ പൂരിപ്പിക്കുക. ബയോഡാറ്റ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയന്‍സ് സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖകൾ, റഫറൻസുകൾ എന്നിവ ഉൾപ്പെടെ ആവശ്യമായ രേഖകൾ എല്ലാ തന്നെ സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കിയതിന് ശേഷം മാത്രം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. സെല്കട് ചെയ്യപ്പെടുകയാണെങ്കില്‍ അക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള ഇ-മെയില്‍ നിങ്ങള്‍ക്ക് കമ്പനിയുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതായിരിക്കും.

എത്ര സാലറി ലഭിക്കും

ശമ്പളമായി പ്രതിമാസം 20,000 സൗദി റിയാൽ (4.42 ലക്ഷം വരെ ഇന്ത്യന്‍ രൂപ) വരെ എന്ന വാഗ്ദാനത്തോടെയാണ് കമ്പനി പുതിയ ഒഴിവുകളിലേക്ക് തൊഴിലാളികളെ തേടുന്നതെന്നാണ് ഓയില്‍ ആന്‍ഡ് ഗ്യാസ് മിഡില്‍ ഈസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. മികച്ച ശമ്പളത്തിന് പുറമെ മറ്റ് നിരവധി ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് നല്‍കുന്നുവെന്നതാണ് അരാംകോയുടെ പ്രത്യേകത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+