സൗദി അറേബ്യയിൽ മികച്ച ശമ്പളത്തിൽ ജോലി അവസരം; താമസവും സൗജന്യം..അഭിമുഖം ഓൺലൈനായി
തിരുവനന്തപുരം: ഗൾഫിൽ ജോലി തേടുന്നവരാണ്. എന്നാൽ നിങ്ങൾക്ക് ഇതാ അവസരമൊരുക്കുകയാണ് നോർക്ക റൂട്ട്സ്. സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശ്രുപത്രി ഗ്രൂപ്പിലേയ്ക്ക് വനിതാ നഴ്സുമാര്‍ക്ക് അവസരം. ഓൺലൈനായാണ് അഭിമുഖം നടക്കുക. എല്ലാ തിങ്കളാഴ്ചയുമായിരിക്കും അഭിമുഖം. നഴ്‌സിംഗിൽ ബിരുദവും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷാപരിജ്ഞാനവും അനിവാര്യമാണ്. പ്രായപരിധി 30 വയസ്സ്. ശമ്പളത്തിനൊപ്പം (SAR 4050) താമസ സൗകര്യവും ലഭിക്കും.
എല്ലാ ഉദ്യോഗാർത്ഥികളും ഇന്റർവ്യൂ സമയത്ത് സാധുവായ പാസ്പോർട്ട് ഹാജരാക്കണം. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ ഐ ഡിയിലേയ്ക്ക് അപേക്ഷ നല്‍കാവുന്നതാണെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന് മറ്റു സബ് ഏജന്‍റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക-റൂട്ട്സിന്റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണെന്നും കെ ഹരികൃഷ്ണൻ അറിയിച്ചു.
വിവിധ സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ റൂറൽ ടെക്‌നോളജി ഡവലപ്‌മെന്റ് സെന്ററിൽ ഓഫീസ് അസിസ്റ്റന്റിനെ (ക്ലാർക്ക്) നിയമിക്കുന്നു. പി എസ് സി അംഗീകൃത യോഗ്യതയുള്ളവരായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. ഡിസംബർ നാലിനകം അപേക്ഷ [email protected] എന്ന മെയിലിലേക്ക് അയക്കണം. ഇന്റർവ്യൂ ഡിസംബർ ആറിന്. ഫോൺ: 0497 2780226.
താൽക്കാലിക നിയമനം
പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെക്‌നിക് കോളേജിൽ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിലേക്ക് ട്രേഡ്‌സ്മാൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ടി എച്ച് എസ് എൽ സി, ഐ ടി ഐ എന്നിവയാണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവയുടെ പകർപ്പുകൾ സഹിതം ഡിസംബർ നാലിന് രാവിലെ 10 മണിക്ക് കോളേജിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 9497763400.
ഒഴിവ്
കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ്റെ വിവിധ പ്രവൃത്തികൾക്കായി പ്രൊജക്റ്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ), അസിസ്റ്റൻ്റ് പ്രൊജക്റ്റ് എഞ്ചിനീയർ (ഇല്ക്ട്രിക്കൽ) എന്നീ തസ്തികകളിലേക്ക് പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികളെ ദിവസവേതനാടിസ്ഥാനത്തിൽ ആവശ്യമുണ്ട്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഭരണവിഭാഗം ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 5ന് രാവിലെ 11ന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.kscc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക, ഫോൺ : 0484 4037529.












Click it and Unblock the Notifications