Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ ജോലി വേണോ? ഇതാ മലയാളികൾക്ക് സുവർണാവസരം; ആഗസ്റ്റ് 30 നകം അപേക്ഷിക്കണം

കൊച്ചി: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് 2024 ആഗസ്റ്റ് 30 വരെ അപേക്ഷ നല്‍കാം. ബ്രെസ്റ്റ് സർജറി, എമർജൻസി, ജനറൽ മെഡിസിൻ, ജനറൽ സർജറി എന്നീ സ്പെഷ്യലിസ്റ്റ് തസ്തികകളിലേയ്ക്കും, ക്രിട്ടിക്കൽ കെയർ, ന്യൂറോളജി, വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ്, ഇന്റർവെൻഷണൽ റേഡിയോളജി, കാർഡിയാക് കത്തീറ്ററൈസേഷൻ, പീഡിയാട്രിക് ഐസിയു, നിയോനാറ്റൽ ഐസിയു, എമർജൻസി എന്നീ സ്പെഷ്യാലിറ്റികളില്‍ കണ്‍സല്‍ട്ടന്റ് തസ്തികകളിലുമാണ് ഒഴിവുകള്‍.

വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം [email protected] എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് 2024 ആഗസ്റ്റ് 30ന് രാവിലെ 11 മണിക്കകം അപേക്ഷ നല്‍കാവുന്നതാണ്. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റ് വെബ്‌സൈറ്റിലെ Mumaris പ്ലസ് സേവനത്തിലൂടെ പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷന്‍ നേടിയിരിക്കണം. സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 55 വയസ്സ്. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. ഇതിനായുളള അഭിമുഖങ്ങള്‍ ഓണ്‍ലൈനായി നടക്കും. തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.

saudi2-1

കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ

ഡ്രൈവര്‍ മെക്കാനിക്ക് കൂടിക്കാഴ്ച

തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ ഡ്രൈവര്‍ മെക്കാനിക്ക് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 30ന് രാവിലെ 10ന് പ്രിന്‍സിപ്പാളുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ച നടത്തും. യോഗ്യത- ഹെവി ഡ്യൂട്ടി ഡ്രൈവിങ് ലൈസന്‍സ്, ഡ്രൈവേഴ്‌സ് ബാഡ്ജ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്/ മോട്ടോര്‍ മെക്കാനിക് പ്രത്യേക ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഏഴാം ക്ലാസ് വിജയം, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ കേരള സര്‍ക്കാരിന്റെ എന്‍ജിനീയറിങ് എക്‌സാമിനേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഫോണ്‍: 0487 234144.

അങ്കണവാടി ഹെല്‍പ്പര്‍ നിയമനം

അന്തിക്കാട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസക്കാരായിരിക്കണം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് അനുവദിക്കും. എസ്.എസ്.എല്‍.സി പാസാകാത്തവരും എഴുത്തും വായനയും അറിഞ്ഞവരുമായിരിക്കണം. അപേക്ഷകള്‍ സെപ്റ്റംബര്‍ രണ്ടിന് വൈകിട്ട് അഞ്ചുവരെ അന്തിക്കാട് മിനി സിവില്‍ സ്റ്റേഷനിലുള്ള ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ സ്വീകരിക്കും. ഫോണ്‍: 0487 2638800.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+