നിയോം വിളിക്കുന്നു: സൗദി അറേബ്യയില്‍ ജോലി ചെയ്യാന്‍ സുവർണ്ണാവസരം, ഇരുന്നൂറിലേറെ ഒഴിവുകള്‍
റിയാദ്: ഇടക്കാലത്ത് പ്രതിസന്ധി നേരിട്ടെങ്കിലും നിയോം നഗര പദ്ധതിയുമായി സൗദി അറേബ്യ മുന്നോട്ട്. തബൂക്കിൻ്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ 26,500 കിലോമീറ്റർ വിസ്തൃതിയിൽ നീണ്ട് കിടക്കുന്ന ഭാവികാല മഹാനഗരമാണ് നിയോം. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ വിഷൻ 2030-ന് കീഴില്‍ വരുന്ന പ്രധാന പദ്ധതിയാണ് നിയോം. 2017 ലാണ് നിയോം പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യവും നിയോം പദ്ധതിക്കുണ്ട്.
സാമ്പത്തിക പ്രതിസന്ധി തിരിച്ചടി സൃഷ്ടിച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും പദ്ധതി മുന്നോട്ട് പോകുകയാണെന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിയോമിൻ്റെ കേന്ദ്രഭാഗം എന്ന് പറയുന്നത് 170 കിലോമീറ്റർ നീളത്തില്‍ വ്യാപിച്ച് കിടക്കുന്ന ദ ലൈൻ ആണ്. ലോകത്ത് മറ്റൊരിടത്തും കാണാത്തവിധത്തിലുള്ള സവിശേഷതകളോടെയാണ് ദ ലൈന്‍ നിർമ്മിക്കുന്നത്. നിയോം ഒരു "കോഗ്നിറ്റീവ് സിറ്റി" ആയിരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

നിയോമുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പേർക്കാണ് ഇതിനോടകം തന്നെ ജോലി ലഭിച്ചിരിക്കുന്നത്. നിയോം പ്രവർത്തന ക്ഷമമാകുന്നതോടെ സ്ഥിരമായി ആയിരക്കണക്കിന് പേർക്ക് ജോലി ലഭിക്കും. ഇതിനായുള്ള റിക്രൂട്ട്മെന്റുകള്‍ ഇതിനോടകം തന്നെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രോജക്റ്റിൻ്റെ ലേബർ ബോർഡ് വരാൻ പോകുന്ന ഉദ്യോഗാർത്ഥികളെ പദ്ധതിക്ക് കീഴിലേക്ക് ഊഷ്മളമായി ക്ഷണിക്കുകയും ചെയ്യുന്നു.
നിലവില്‍ തന്നെ നിയോമിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ 262 ഒഴിവുകൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. കൺസ്ട്രക്ഷൻ മാനേജർ, എഞ്ചിനീയർ, ഡിജിറ്റൽ മാർക്കറ്റിംഗ് വെബ് ഓപ്‌സ് മുതല്‍ ഗോൾഫ് കോഴ്‌സ് ഡിസൈൻ മാനേജർ വരേയുള്ള നിരവധി ഒഴിവുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ഒഴിവുകള്‍ കണ്ടെത്താനായി നിയോമിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ഇതൊരു സ്റ്റാൻഡേർഡ് ടെക് ജോലിയാണെന്ന് തോന്നുമെങ്കിലും, ഈ റോൾ നിയോം കമ്മ്യൂണിറ്റി സ്കൂളിൻ്റെ ഒരു മാനേജർ സ്ഥാനമാണ്. അറബിക്, ഇസ്‌ലാമിക് അധ്യാപകർ, സംഗീത അധ്യാപകർ, "വ്യക്തികൾ, സൊസൈറ്റി അധ്യാപകർ" എന്നിവരെയും നഗരത്തിൻ്റെ വിശാലമായ വിദ്യാഭ്യാസ സമ്പ്രദായത്തിനായി ആവശ്യമുണ്ട്.
അതേസമയം, സൗദിയുടെ ഈ അഭിമാന പദ്ധതികള്‍ ഇന്ത്യന്‍ ഇൻഫ്രാസ്ട്രക്ചർ കമ്പനികള്‍ക്കും വലിയ മുന്നേറ്റം നല്‍കുന്നുവെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എഞ്ചിനീയറിംഗ് ഭീമനായ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാർസൻ ആന്‍ഡ് ടൂബ്രോയ്ക്ക് ഉള്‍പ്പെടെ സൗദി അറേബ്യയിൽ നിന്നും നിരവധി ഓർഡറുകളാണ് ഇതിനോടകം ലഭിച്ചത്. കമ്പനിയുടെ വിദേശ ഓർഡറുകളുടെ 80-90 ശതമാനവും വഹിക്കുന്നത് സൗദി അറേബ്യയാണ് എന്നതും ശ്രദ്ധേയമാണ്.
എഞ്ചിനീയറിംഗ്, സംഭരണം, അടിസ്ഥാന സൗകര്യങ്ങൾ, ഉള്‍പ്പെടെ നിരവധി നിർമ്മാണ പദ്ധതികളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നിർണ്ണായക പങ്കാളിത്തമുണ്ട്. സൗദി അറേബ്യയുടെ വിഷൻ 2030 ൻ്റെ വികസനത്തിൽ ഇന്ത്യൻ കമ്പനികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സൗദി സന്ദർശന വേളയിൽ എഫ്ഐസിസിഐ സെക്രട്ടറി ജനറൽ എസ്‌കെ പഥക് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയോം പദ്ധതിയിലാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് നിർണ്ണായക പങ്കാളിത്തമുള്ളത്. "നിയോം നഗരം മുഴുവനും ഒരു ട്രില്യൺ ഡോളറിന് മുകളില്‍ വരുന്ന പദ്ധതിയാണ്. ഇന്ത്യൻ കമ്പനികൾക്ക് അതിൽ വലിയൊരു പങ്ക് ലഭിക്കും." എസ്‌കെ പഥക് പറഞ്ഞു












Click it and Unblock the Notifications