ജോലി തിരയുകയാണോ? സൗദിയിൽ നിന്ന് സന്തോഷ വാർത്ത..ആയിരത്തോളം അവസരങ്ങളൊരുങ്ങുന്നു
റിയാദ്: സൗദിയിൽ പുതിയ വാഹന നിർമാണ പ്ലാൻറ് ഒരുങ്ങുന്നു. ഹ്യുണ്ടായ് മോട്ടോറും സൗദി സോവറിൻ വെൽത്ത് ഫണ്ടും (എസ് ഡബ്ല്യു എഫ്) പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും (പി ഐ എഫ്) ചേർന്നാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്. ഇത് സംബന്ധിച്ച് കമ്പനികൾ തിങ്കളാഴ്ച കരാറിൽ ഒപ്പുവെച്ചു. പ്ലാന്റ് ആരംഭിക്കുന്നതോടെ ആയിരത്തോളം തൊഴിൽ അവസരങ്ങളായിരിക്കും മേഖലയിൽ സൃഷ്ടിക്കപ്പെടുക.
ഇലക്ട്രിക് വാഹനങ്ങൾ (EV) ഉൾപ്പെടെ പ്രതിവർഷം 50,000 വാഹനങ്ങളായിരിക്കും പ്ലാന്റിൽ നിർമ്മിക്കുക. 2024 ഓടെ പ്ലാന്റിന്റെ ഗ്രൗണ്ട് വർക്കുകൾ ആരംഭിച്ച് 2026 ഓടെ പ്ലാന്റിൽ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. പുതിയ നിർമ്മാണ പ്ലാന്റ് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യാൻ അവസരമൊരുക്കുമെന്നും കമ്പനികൾ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം പ്ലാന്റ് എവിടെ സ്ഥാപിക്കുമെന്നോ നിർദ്ദിഷ്ട മോഡലുകളെ കുറിച്ചോ ഉള്ള വിശദാംശങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല.

അടുത്തിടെ സൗദിയിൽ 200 നഗരങ്ങളെ ബന്ധിപ്പിച്ച് 76 റൂട്ടുകളില്‍ പൊതുയാത്രാ ബസ് സർവീസുകൾ സർക്കാർ ആരംഭിച്ചിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും 35,000 ലേറെ തൊഴിലവസരങ്ങൾ പദ്ധതി സൃഷ്ടിക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചത്.
അതേസമയം സൗദി അറേബ്യയിലെയും യു എ ഇയിലെയും ഓട്ടോമോട്ടീവ് മേഖലയിൽ വൻ തൊഴിൽ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ആഗോള റിക്രൂട്ട്‌മെന്റ് സ്ഥാപനമായ റോബർട്ട് വാൾട്ടേഴ്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് സസ്റ്റെയിനബിളിറ്റിയുമായി ബന്ധപ്പെട്ട മേഖലയിലാണ് യുഎഇയിൽ ഏറ്റവും കൂടുതൽ നിയമനങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 61 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
സൗദിയിൽ സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാം
ഡ്രൈവര്‍മാരായി ജോലിക്ക് എത്തുന്ന പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് താല്‍ക്കാലികമായി ഉപയോഗിച്ച് വാഹനം ഓടിക്കാമെന്ന് സൗദി .ഓരോ ലൈസന്‍സിന്റെയും മാനദണ്ഡമനുസരിച്ചായിരിക്കും അനുമതി.വിദേശ ഡ്രൈവിംഗ് ലൈസന്‍സസിന്റെ അറബിയിലുള്ള പകര്‍പ്പ് കൂടെ കരുതണം. വിദേശത്ത് ഏത് വാഹനത്തിന്റെ ലൈസൻസ് ആണോ ഉള്ളത് അതേ വിഭാഗത്തിലെ വാഹനമായിരിക്കും സൗദിയിലും ഓടിക്കാൻ സാധിക്കുക. നേരത്തേ, സന്ദർശകവിസയിൽ എത്തുന്നവർക്കും ഈ സൗകര്യമുണ്ടായിരുന്നു.
അതേസമയം മൂന്ന് മാസത്തേക്കായിരിക്കും ലൈസൻ ഉപയോഗിക്കാൻ സാധിക്കു. മൂന്ന് മാസങ്ങൾക്ക് സൗദിയുടെ അംഗീകൃത ലൈസന്‍സ് എടുക്കണമെന്നാണ് നിരദ്ദേശം












Click it and Unblock the Notifications