Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ ജോലി; റിയാദ് എയര്‍ ക്ഷണിക്കുന്നു... ആദ്യം പരിശീലനം, മികച്ച ശമ്പളം

റിയാദ്: സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ റിയാദ് എയര്‍ റിക്രൂട്ട്‌മെന്റ് തുടങ്ങി. സൗദിയുടെ രണ്ടാമത്തെ വിമാന കമ്പനിയാണിത്. സൗദിയ എന്ന പേരില്‍ നേരത്തെയുള്ള കമ്പനി മികച്ച സേവനമാണ് നല്‍കി വരുന്നത്. വ്യോമയാന രംഗത്ത് കൂടുതല്‍ സജീവമാകുക എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യ കഴിഞ്ഞ മാര്‍ച്ചില്‍ പുതിയ വിമാനകമ്പനി ആരംഭിച്ചത്.

റിയാദ് എയറില്‍ ജോലിക്ക് തിരഞ്ഞെടുക്കുന്നവര്‍ക്ക് മാസങ്ങള്‍ നീളുന്ന പരിശീലനമുണ്ടാകും. ശേഷമായിരിക്കും ജോലി ഔദ്യോഗികമായി ആരംഭിക്കുക. 2025 ആദ്യത്തിലാണ് കമ്പനിയുടെ യാത്രാ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നത്. അത്യാധുനിക സൗകര്യമുള്ള വിമാനങ്ങള്‍ വാങ്ങാന്‍ റിയാദ് എയര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കരാറുകള്‍ നല്‍കി കഴിഞ്ഞു.

flight

700 പൈലറ്റുമാര്‍ക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റാണ് തുടങ്ങിയിരിക്കുന്നത്. ബോയിങ് 787-9, ബോയിങ് 777 എന്നീ വിമാനങ്ങളിലാണ് പരിശീലനം നല്‍കുക. റിയാദ് എയറിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ലോകത്തെ പ്രധാന വിമാന കമ്പനിയാകുമെന്ന് പ്രതീക്ഷിക്കുന്ന റിയാദ് എയര്‍ മികച്ച ശമ്പളം നല്‍കുമെന്നാണ് കരുതുന്നത്. എത്രയാണ് ശമ്പളം എന്ന് ഇപ്പോള്‍ കൃത്യമായി പറഞ്ഞിട്ടില്ല.

സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ആണ് റിയാദ് എയര്‍ ആരംഭിച്ചത്. ഏപ്രിലില്‍ 72 വിമാനങ്ങള്‍ വാങ്ങുന്നതിന് കമ്പനി കരാര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 39 വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ വാങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 2030 ആകുമ്പോഴേക്കും 33 കോടി യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുക, 10 കോടി യാത്രക്കാരെ സൗദിയിലേക്ക് ആകര്‍ഷിപ്പിക്കുക എന്നിവയാണ് റിയാദ് എയറിന്റെ ലക്ഷ്യം.

ഇന്റര്‍വ്യൂ നടപടികള്‍ വരുന്ന സെപ്തംബര്‍ മുതല്‍ ആരംഭിക്കുമെന്ന് റിയാദ് എയര്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ പീറ്റര്‍ ബെല്ലി പറഞ്ഞു. തിരഞ്ഞെടുത്തവര്‍ക്കുള്ള പരിശീലനം 2024 ജനുവരിയില്‍ ആരംഭിക്കും. ബോയിങ് 787 വിമാനത്തില്‍ പരിചയമുള്ളവര്‍ക്കാണ് മുന്‍ഗണന. റിയാദ് എയറിനെ കൂടാതെ ജിസിസിയിലെ പല വിമാന കമ്പനികളും പുതിയ റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎഇയുടെ എമിറേറ്റ്‌സ് 17160 പേരെയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിയമിച്ചത്. പുതിയ റിക്രൂട്ട്‌മെന്റ് അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. കാബിന്‍ ക്രൂ, പൈലറ്റ്, എഞ്ചിനിയര്‍, കസ്റ്റമര്‍ സര്‍വീസ് സ്റ്റാഫ് എന്നീ തസ്തികകളിലേക്കാണ് ക്ഷണം. കഴിഞ്ഞ മെയ് മാസത്തില്‍ ഫ്‌ളൈ ദുബായ് 1000ത്തിലധികം പേരെ റിക്രൂട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് കാലത്ത് വിമാന കമ്പനികള്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. സര്‍വീസ് നിര്‍ത്തിവച്ച കാലമായിരുന്നു അത്. വ്യോമയാന രംഗത്ത് ജോലി ചെയ്തിരുന്ന നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്ന സാഹചര്യമുണ്ടായി. എന്നാല്‍ ഇപ്പോള്‍ ഈ മേഖല വീണ്ടും ഉണരകുയാണ്. അതിനിടെയാണ് സൗദി പുതിയ വിമാന കമ്പനി ആരംഭിച്ചതും റിക്രൂട്ട്‌മെന്റ് തുടങ്ങുന്നതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+