Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയിൽ നിരവധി ഒഴിവുകൾ; ഈ മേഖലയിൽ പ്രവൃത്തി പരിചയമുണ്ടോ? ലക്ഷങ്ങൾ ശമ്പളം വാങ്ങാം..

വിദേശത്തൊരു ജോലി തിരയുകയാണോ? അങ്ങനെയെങ്കിൽ ഇതാ നിങ്ങൾക്ക് അവസരം. സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള (തബൂക്ക് പ്രോജക്ട്) സ്റ്റാഫ് നഴ്സ് ഒഴിവുകളിലാണ് നിയമനം നടക്കുന്നത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള നോര്‍ക്ക റൂട്ട്സ് ആണ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷക്ക തീയതി തുടങ്ങി വിശദ വിവരങ്ങൾ അറിയാം.

കാർഡിയാക് കത്തീറ്ററൈസേഷൻ, സി സി യു, ഡയാലിസിസ്, എമർജൻസി റൂം (ER), ഐ സി യു, മെഡിക്കൽ ആന്റ് സർജിക്കൽ, മിഡ്‌വൈഫ്, എൻ ഐ സി യു, ന്യൂറോളജി, ഒബ്സ്റ്റെറിക്സ് (പ്രസവചികിത്സ)/ഗൈനക്കോളജി (OB/GYN), ഓപ്പറേഷൻ റൂം (OR), പീഡിയാട്രിക് സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി എസ് സി പോസ്റ്റ് ബി എസ് സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

saudijob-

മിഡ്‌വൈഫ് സ്പെഷ്യലിസ്റ്റുകള്‍ക്ക് കുറഞ്ഞത് 2 വർഷത്തെ ലേബർ റൂം പരിചയവും വേണം. അപേക്ഷകര്‍ മുന്‍പ് എസ് എ എം ആർ പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. ഇതിനായുളള അഭിമുഖങ്ങള്‍ മെയ് 27 മുതല്‍ നടക്കും.

വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം [email protected] എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് മെയ് 24 രാവിലെ 10 മണിക്കകം അപേക്ഷിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ

വാക് ഇൻ ഇൻറർവ്യൂ

കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ സഹകരണത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന സുരക്ഷാ പ്രോജെക്ടിൽ ഔട്ട് റീച്ച് വർക്കർ തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ചുരുങ്ങിയത് എട്ടാം ക്ലാസ് പാസ്സായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം മെയ്‌ 23നു രാവിലെ പത്തു മണിക്ക് ജില്ലാ പഞ്ചയാത്ത് ഭവനിൽ വെച്ച് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 8078018652.

അധ്യാപക നിയമനം

നിലമ്പൂര്‍ ഗവ. കോളേജില്‍ ജ്യോഗ്രഫി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 27 ന് രാവിലെ 10 മണിക്കും, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 27 ന് ഉച്ചയ്ക്ക് രണ്ടിനും മലയാളം വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 28 ന് രാവിലെ 10 മണിക്കും, കൊമേഴ്സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 29 ന് രാവിലെ 10 മണിക്കും കോളേജില്‍ വെച്ച് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത നെറ്റ്, പി ജി യോഗ്യതയുള്ള ഉദ്യാഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍- 04931-260332

മലപ്പുറം ഗവ.കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള, നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ മെയ് 24 ന് വൈകീട്ട് അഞ്ചു മണിക്കകം കോളേജ് വെബ്‍സൈറ്റില്‍ (gemalappuram.ac.in) നൽകിയിട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9061734918, 0483-2734918.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+