Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി നേടാം; ഇതാ മലയാളികൾക്ക് അവസരം, അപേക്ഷിക്കാം ഇപ്പോൾ

സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ (KFMC) സ്പോർട്സ് മെഡിസിൻ കൺസൾട്ടന്റ്/ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ ഒഴിവിലേക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. അമേരിക്കൻ/ കനേഡിയൻ ബോർഡിന്റെ ഫെലോഷിപ്പ്, CCT/ CCST അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സ്‌പെഷ്യാലിറ്റിയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 55 വയസ്സ്. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്‌പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം [email protected] എന്ന ഇ-മെയിൽ ഐ.ഡിയിലേയ്ക്ക് ആഗസ്റ്റ് 9ന് രാവിലെ 11 മണിക്കകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. അഭിമുഖം ഓൺലൈനായി നടക്കും. തീയതി പിന്നീട് അറിയിക്കും.

job2-

അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോർട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്‌പോർട്ട് ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങൾ www.norkaroots.org വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.

സംസ്ഥാന സർക്കാരിന് കീഴിൽ ഒഴിവുകൾ

ഡ്രോയിങ് ടീച്ചർ ഒഴിവ്

തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ഡ്രോയിങ് ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കേൾവിക്കുറവ്-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്. പത്താംക്ലാസ് വിജയം, ഡ്രോയിങ്ങിൽ/ പെയിന്റിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഡ്രോയിങ്ങിൽ ബിരുദം എന്നിവയാണ് യോഗ്യത. യോഗ്യതപരീക്ഷയും പാസായിരിക്കണം. പ്രായപരിധി 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും). നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ആഗസ്റ്റ് 13ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

കെമിസ്ട്രി ഗസ്റ്റ് ലക്ചറർ അഭിമുഖം

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആൻഡ് ഗവ. പോളിടെക്നിക് കോളേജിൽ കെമിസ്ട്രി ഗസ്റ്റ് ലക്ചറർ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് കോളേജിൽ ഹാജരാകണം.

അക്രഡിറ്റഡ് എൻജിനീയർ/ ഓവർസിയർ ഒഴിവ്

പട്ടികവർഗ്ഗ വികസന വകുപ്പിൽ അക്രഡിറ്റഡ് എൻജിനീയർ/ ഓവർസീയർ തസ്തികയിലേക്ക് താൽകാലിക നിയമനത്തിന് ഐ.ടി/ ബി.ടെക് സയൻസ്/ ബി.എസ്‌.സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ/ കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ യോഗ്യതയുള്ള പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 19നു വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.stdd.kerala.gov.in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+