സൗദിയിൽ ജോലി നേടാൻ ഇതാ അവസരം; അതും മലയാളികൾക്ക്..വേണ്ട യോഗ്യത ഇതാണ്, അപേക്ഷിച്ചോളൂ
പഠിച്ച് കഴിഞ്ഞോ? ഇനി വിദേശത്തേക്ക് പറക്കാനാണോ? എങ്കിൽ അധികമൊന്നും ആലോചിക്കേണ്ട, കേരള സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക ഒരുക്കുന്ന അവസരങ്ങൾക്ക് ധൈര്യമായി അപേക്ഷിച്ചോളൂ. സൗദി അറേബ്യയിലേക്കാണ് നിയമനം നടത്തുന്നത്. കൂടുതൽ അറിയാം.
ആരോഗ്യമന്ത്രാലയത്തിലേക്ക് സ്റ്റാഫ്നഴ്സ് ഒഴിവുകളിലേക്കാണ് നിയമനം. മുസ്ലീം വിഭാഗത്തില്‍പെട്ട പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. നിലവിൽ ബി എം ടി, കാർഡിയാക്, കിഡ്നി ട്രാൻസ്പ്ലാൻറ്, ന്യൂറോ സർജറി, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (ഒ ആർ), ഒ ആർ കാർഡിയാക്, ഒ ആർ ന്യൂറോ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലേക്കാണ് ഒഴിവുകൾ.

യോഗ്യത
നഴ്സിങില്‍ ബി എസ് സി പോസ്റ്റ് ബി എസ് സി ഉണ്ടായിരിക്കണം. കൂടാതെ സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷന്‍ (മുമാരിസ് + വഴി) യോഗ്യതയും വേണം.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നീ സർട്ടിഫിക്കറ്റുകളും സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 24 ആണ്. വൈകീട്ട് അഞ്ച് മണിക്ക് മുൻപ് തന്നെ അപേക്ഷിക്കണം. വെബ്സൈറ്റ്-www.norkaroots.org www.nifl.norkaroots.org
അഭിമുഖം നടക്കുന്നത് കൊച്ചിയിൽ
ഒക്ടോബർ 28 നാണ് അഭിമുഖം നടക്കുക. അപേക്ഷകര്‍ മുന്‍പ് എസ് എ എം ആർ പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുതെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ട് ആവശ്യമാണ്. അഭിമുഖസമയത്ത് പാസ്സ്പോര്‍ട്ട് ഹാജരാക്കേണ്ടി വരും. കൂടുതല്‍ വിവരങ്ങള്‍ക്ക് - 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.
യുകെയിലേക്കും നഴ്സുമാരുടെ ഒഴിവുകൾ
യുകെയിലെ വെയിൽസിലേക്കാണ് ഒഴിവുകൾ. 2024 നവംബര്‍ 12 മുതല്‍ 14 വരെ എറണാകുളത്ത് വെച്ചാണ് അഭിമുഖം നടക്കുക.. നഴ്സിങില്‍ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ ആവശ്യമാണ്. അഭിമുഖത്തിന് തൊട്ടു മുന്‍പുളള ഒരുവര്‍ഷത്തില്‍ കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എൻ എം സി രജിസ്ട്രേഷന് മുന്‍പ് 26,928 പൗണ്ടും രജിസ്ട്രേഷൻ കഴിഞ്ഞാൽ ബാൻഡ് 5 ശമ്പള പരിധിയും (30,420 - £37,030) 5,239 പൗണ്ട് മൂല്യമുള്ള 5 വർഷം വരെ സ്പോൺസർഷിപ്പിനും അർഹതയുണ്ട്.












Click it and Unblock the Notifications