Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ ജോലി നേടാൻ സുവർണാവസരം; ലക്ഷങ്ങള്‍ ശമ്പളം വാങ്ങാം, അഭിമുഖം കൊച്ചിയില്‍

കൊച്ചി: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH) കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്. ജൂലൈ 22 മുതല്‍ 26 വരെ കൊച്ചിയില്‍ വെച്ച് അഭിമുഖം നടക്കും. കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐസിയു (മുതിർന്നവർക്കുള്ളത്), ഡയാലിസിസ്, എമർജൻസി പീഡിയാട്രിക്, എമർജൻസി റൂം (ER), ജനറൽ നഴ്‌സിംഗ്, ഐസിയു അഡൾട്ട്, മെഡിസിൻ & സർജറി, (പ്രസവചികിത്സ)/ഗൈനക്കോളജി (OB/GYN), ഓങ്കോളജി, ഓപ്പറേഷൻ തിയറ്റർ (OT/OR), പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റ് (PICU) എന്നീ സ്പെഷ്യാലിറ്റികളിലേയ്ക്കാണ് അവസരം.

നഴ്സിങില്‍ ബിരുദമോ/പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം [email protected] എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് ജൂലൈ 19 രാവിലെ 10 മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം.

saudi-job-

അഭിമുഖസമയത്ത് പാസ്സ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാന സർക്കാരിന് കീഴിൽ നിരവധി താത്കാലിക ഒഴിവുകൾ

ലക്ചറർ നിയമനം

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ എൻജിനിയറിങ് ബ്രാഞ്ചിൽ ലക്ചറർ തസ്തികയിൽ ഒരു ഒഴിവുണ്ട്. നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 15 ന് രാവിലെ 10.30 മുതൽ നടക്കും. കമ്പ്യൂട്ടർ എൻജിനിയറിങ്ങിൽ ബി.ടെക്കിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉയർന്ന യോഗ്യതയും പ്രവൃത്തി പരിയവും ഉള്ളവർക്ക് മുൻഗണന നൽകും. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ സഹിതം നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ നിയമനം

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) മുഖേന താത്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തും.

സ്റ്റാഫ് നഴ്സ് തസ്തികയ്ക്ക് കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ ജനറൽ അല്ലെങ്കിൽ ബി.എസ്‌സി നഴ്സിങ് ബിരുദമാണ് യോഗ്യത. പ്രതിദിന വേതനം 700 രൂപ. പ്രായപരിധി 40 വയസ്. ഇന്റർവ്യൂ ജൂലൈ 17ന് രാവിലെ 11 മണിക്ക്.

ഫാർമസിസ്റ്റ് തസ്തികയ്ക്ക് ഫാർമസി കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ ഡി.ഫാം ആണ് യോഗ്യത. പ്രതിദിന വേതനം 600 രൂപയാണ്. പ്രായപരിധി 40 വയസ്. ഇന്റർവ്യു 19ന് രാവിലെ 11ന്. ലാബ് ടെക്നീഷ്യൻ തസ്തികയ്ക്ക് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോടുകൂടിയ ഡി.എ.എൽ.ടിയാണ് യോഗ്യത. പ്രതിദിന വേതനം 650 രൂപ. പ്രായപരിധി 40 വയസ്. ഇന്റർവ്യു 20ന് രാവിലെ 11ന്.

വാക്-ഇൻ ഇന്റർവ്യൂ

റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയറെ (സിവിൽ) നിയമിക്കുന്നതിന് ന് വാക്-ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+