പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്ബിഐ
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2000 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണ്ട അവസാന തിയതി ഡിസംബര്‍ 4 ആണ്
ശമ്പളം-23700-42,020രൂപ
വിദ്യാഭ്യാസ യോഗ്യത(2021 ഡിസംബര്‍ 31ന്) : ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം. അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ 2020 ഡിസംബര്‍ 31ന് അകം യോഗ്യത നേടിയെന്ന് തെളിയിക്കുന്ന രേഖ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം.
പ്രയം: 01-04-2020ല്‍ 21-30 അപേക്ഷകര്‍ ഏപ്രില്‍ രണ്ടിന് മുന്‍പോ 1999 ഏപ്രില്‍ ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. ഉയര്‍ന്ന പ്രായത്തില്‍ പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചും,ഒബിസിക്ക് മൂന്നും, അംഗ പരിമിതര്‍ക്ക് 10വര്‍ഷവും (പട്ടിക വിഭാഗം-15,ഒബിസി-13) ഇളവ് ലഭിക്കും. വിമുക്ത ഭടന്മാര്ക്കു ഇളവുകളുണ്ട്.
തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ രീതിയില്‍ പ്രിലിമിനറി,മെയിന്‍ പരീക്ഷകളുണ്ടാകും. ഡിസംബര്‍ 31 ജനുവരി 2,4,5 തിയതികളില്‍ പ്രിലിമിനറി പരീക്ഷ നടക്കും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ ഇംഗ്ലീഷ് ലാംഗ്വേജ്(30 ചോദ്യം. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (35 ചോദ്യം), റീസണിങ് എബിലിറ്റി (35 ചോദ്യം) എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങളാണ്. ഒരോ വിഭാഗത്തിനും 20 മിനിറ്റ് വീതം ദൈര്‍ഘ്യമുണ്ടാകും.
പ്രിലിമിനറി പരീക്ഷക്ക് ശേഷം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ജനുവരി 29ന് മെയിന്‍ പരീക്ഷ നടത്തും. മെയിന്‍ പരീക്ഷയില്‍ ഒബ്ജക്ടീവ് മാതൃകയിലുള്ള 200 മാര്‍ക്കിന്റെ ചോദ്യങ്ങളും(മൂന്ന് മണിക്കൂര്‍) ഡിസ്ക്രിപ്റ്റീവ് മാതൃകയിലുള്ള 50 മാര്‍ക്കിന്റെ (അരമണിക്കൂര്‍) ചോദ്യങ്ങളുമാണ് ഉള്ളത്. റീസണിങ് ആന്‍ഡ് കംപ്യൂട്ടര്‍ ആറ്റിറ്റിയൂഡ്(45 ചോദ്യം), ഡേറ്റാ അനാലിസിസ് ആന്റ് ഇന്റര്‍പ്രെറ്റേഷന്‍ (35 ചോദ്യം), ജനറല്‍ ഇക്കോണമി ബാങ്ക് അവയര്‍നെസ് (40 ചോദ്യം) ഇംഗ്ലീഷ് ലാംഗ്വേജ്( 35 ചോദ്യം) എന്നീ വിഭാഗങ്ങളിലിലാണ് മെയിന്‍ പരീക്ഷ. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് വിജ്ഞാപനം കാണുക.
എഴുത്ത് പരീക്ഷക്കു ശേഷം അഭിമുഖം(50 മാര്‍ക്ക്) അല്ലെങ്കില്‍ ഗ്രൂപ്പ് എക്സര്‍സൈസും(20 മാര്‍്ക്ക്) അഭിമുഖവും(30 മാര്‍ക്ക്) മുഖേന തിരഞ്ഞെടുപ്പ് നത്തും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രൊബേഷനുണ്ടാകും.
പരീക്ഷ കേന്ദ്രം: കേരളത്തില്‍ (സ്റ്ററ്റ് കോഡ്:25) കൊച്ചി, കോട്ടയം, ആലപ്പുഴ,കൊല്ലം, കണ്ണൂര്‍, തൃശൂര്‍,കോഴിക്കോട്,തിരുവനന്തപുരം,മലപ്പുറം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രമുണ്ട്. മെയില്‍ പരീക്ഷ കൊച്ചിയിലും തിരുവനന്തപുരത്തും നടത്തും. ലക്ഷദ്വീപില്‍ കവരത്തിയിലാണ് കേന്ദ്രം.
എസ്ബിഐ പ്രൊബോഷണറി ഓഫീസര്‍ തസ്തികയിലേക്ക് ഇതിന് മുന്‍പ് നാല് തവണ പരീക്ഷ എഴുതിയ ദജനറല് വിഭാഗക്കാരായ ഉദ്യോഗാര്‍ഥികള്‍ അപോക്ഷിക്കാന്‍ അര്‍ഹരല്ല. ഒബിസ് വിഭാഗത്തിനും, അംഗപരിമിതര്‍ക്കും ഏഴാണ് പരിധി. പട്ടിക വിഭാഗക്കാര്‍ക്ക് ഈ വ്യവസ്ഥ ബാധകമല്ല
അപേക്ഷ ഫീസ്: 750 രൂപയ രട്ടിക വിഭാഗം, അംഗപരിമിതര്‍ക്ക് ഫീസില്ല. ഓണ്‍ലൈന്‍ രീതിയിലൂടെ ഫീസ് അടക്കണം.ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവയുപയോഗിച്ച് ഫീസ് അടക്കാം. ഓണ്‍ലൈന്‍ അപേക്ഷാ ഫോം പെയ്മെന്റ് ഗേറ്റ്വേയുമായി ചേര്‍ത്തിരിക്കും. ഫീസ് അഠക്കുന്നത് സംബന്ധിച്ച് വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും
അപേക്ഷിക്കണ്ട വിധം: WWW.bank.sbi/careers,WWW.sbi.co.in/careser എന്നീ വെബ്സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കാം. നിര്‍ദേശങ്ങള്‍ വെബസൈറ്റില്‍ ലഭിക്കും.