ബിരുദധാരികൾ ശ്രദ്ധിക്കുക! എസ്‌ബിഐയിൽ ഒഴിവുകളുടെ പെരുമഴ
ബാങ്ക് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്തയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). രാജ്യത്തുടനീളമുള്ള വിവിധ സർക്കിളുകളിലായി 2273 സെൻട്രൽ ബാങ്ക് ഓഫീസർ (CBO) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 29 മുതൽ അപേക്ഷാ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഫെബ്രുവരി 18 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് പ്രധാന യോഗ്യത. മെഡിക്കൽ, എഞ്ചിനീയറിംഗ്, സിഎ (CA) തുടങ്ങിയ പ്രൊഫഷണൽ ബിരുദമുള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ചുരുക്കത്തിൽ, ബിരുദധാരികളായ ഏതൊരാൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

പ്രായപരിധി
അപേക്ഷകർ 21 വയസ്സിനും 30 വയസ്സിനും ഇടയിലുള്ളവരായിരിക്കണം. എസ്‌സി/എസ്‌ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും, ഒബിസി (നോൺ-ക്രീമിലെയർ) വിഭാഗക്കാർക്ക് മൂന്ന് വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും (PwBD) ചട്ടപ്രകാരമുള്ള ഇളവുകൾ ലഭ്യമാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ
പ്രധാനമായും മൂന്ന് ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഓൺലൈൻ പരീക്ഷ: ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങൾ അടങ്ങിയ പരീക്ഷയാണിത്.
സ്ക്രീനിംഗ്: അപേക്ഷകരുടെ രേഖകളും പ്രവൃത്തിപരിചയവും പരിശോധിക്കുന്ന ഘട്ടം.
അഭിമുഖം: പരീക്ഷയിൽ നിശ്ചിത മാർക്ക് നേടുന്നവരെ നേരിട്ടുള്ള അഭിമുഖത്തിന് വിളിക്കും
അപേക്ഷാ ഫീസും തീയതിയും: ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. എന്നാൽ എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ (PwBD) എന്നിവർക്ക് അപേക്ഷാ ഫീസ് നൽകേണ്ടതില്ല. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 18-നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. എസ്‌ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (https://sbi.bank.in/web/careers) വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.












Click it and Unblock the Notifications