ഇത് സുവർണ്ണാവസരം; എസ് ബി ഐയിൽ എണ്ണായിരത്തിലധികം ഒഴിവുകൾ; ഇന്ന് മുതൽ അപേക്ഷിക്കാം..വിശദവിവരം
നിങ്ങൾ ബാങ്കിംഗ് മേഖലയിൽ തൊഴിൽ അന്വേഷിക്കുന്നവരാണോ? എങ്കിൽ ഏറ്റവും മികച്ച അവസരമാണ് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്.
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയോ അല്ലെങ്കിൽ തത്തുല്യമോ ആണ് നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയെങ്കിൽ ഈ അവസരം ഉപയോഗപ്പെടുത്താം.
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എണ്ണായിരത്തിലധികം ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ജൂനിയർ അസോസിയേറ്റ് / ക്ലർക്ക് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ് ) പദവികളിലേക്കാണ് നിയമനം. ആകെ 8283 ഒഴിവുകളാണ് ഉള്ളത്.

യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് എസ് ബി ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in ലൂടെ ഇന്ന് മുതൽ അപേക്ഷിക്കാവുന്നതാണ്. അവസാന തിയതി ഡിസംബർ 7 ആണ്.
പ്രിലിമിനറി പരീക്ഷ ജനുവരിയൽ നടക്കും. നൂറ് മാർക്കിന്റെ ഒരു മണിക്കൂർ ഉള്ള പ്രിലിമിനറി പരീക്ഷയിൽ വിജയിക്കുന്നവർക്ക് അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന മെയിൻ പരീക്ഷയിൽ പങ്കെടുക്കാം.
20 നും 28 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ തത്തുല്യം.












Click it and Unblock the Notifications