Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്ബിഐയില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി; നിങ്ങള്‍ യോഗ്യരാണോ?

എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 996 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക എസ്ബിഐ വെബ്‌സൈറ്റ് വഴി (sbi.bank.in) ഓണ്‍ലൈനായി ഇതിലേക്ക് അപേക്ഷിക്കാം. 2026 ജനുവരി 5 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

എസ്ബിഐയുടെ ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ അവസരങ്ങള്‍ തേടുന്ന നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച സാധ്യതയാണ് ഒരുക്കുന്നത്. ഈ വിജ്ഞാപനം വൈസ്-പ്രസിഡന്റ് (വെല്‍ത്ത് എസ്ആര്‍എം), അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (വെല്‍ത്ത് ആര്‍എം), കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനം ലക്ഷ്യമാക്കിയുള്ളതാണ്.

Jobs

വിപി വെല്‍ത്ത് (SRM) 506 ഒഴിവുകള്‍, എവിപി വെല്‍ത്ത് (RM) 206 ഒഴിവുകള്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് - 284 ഒഴിവുകള്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍. അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ഉള്ള ബിരുദം ആവശ്യമാണ്. ബാങ്കിംഗ്/ഫിനാന്‍സ്/മാര്‍ക്കറ്റിംഗ് എന്നിവയില്‍ എംബിഎ ഉള്ളവര്‍ക്കും NISM V-A, XXI-A, CFP /CFA പോലുള്ള സര്‍ട്ടിഫിക്കേഷനുകള്‍ ഉള്ളവര്‍ക്കും മുന്‍ഗണനയുണ്ടാകും.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. സ്വഭാവത്തെക്കുറിച്ചോ പൂര്‍വകാല ചരിത്രത്തെക്കുറിച്ചോ ദോഷകരമായ റിപ്പോര്‍ട്ടുകളോ ധാര്‍മ്മിക പ്രശ്‌നങ്ങളോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ അയോഗ്യരായിരിക്കും. തെറ്റായ വിവരങ്ങള്‍ നല്‍കുകയോ വസ്തുതകള്‍ മറച്ചുവെക്കുകയോ ചെയ്യുന്നവരെയും നിയമനത്തില്‍ നിന്ന് ഒഴിവാക്കും. അധ്യാപന/പരിശീലന പരിചയം യോഗ്യതയ്ക്കായി പരിഗണിക്കില്ല.

പ്രായപരിധി 2025 മെയ് 1 അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. വിപി വെല്‍ത്ത് തസ്തികയിലേക്ക് 26 നും 42 നും ഇടയിലും, എവിപി വെല്‍ത്ത് തസ്തികയിലേക്ക് 23 നും 35 നും ഇടയിലും, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് 20 നും 35 നും ഇടയിലുമായിരിക്കണം പ്രായം. സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഇളവുകള്‍ ലഭിക്കും.

വിപി വെല്‍ത്ത് തസ്തികയ്ക്ക് 44.70 ലക്ഷം വരെയാണ് ശമ്പളം. എവിപി വെല്‍ത്ത് തസ്തികയ്ക്ക് 30.20 ലക്ഷം വരെയാണ് ശമ്പളം. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് തസ്തികയ്ക്ക് 6.20 ലക്ഷം വരെയാണ് ശമ്പളം ലഭിക്കുക. എല്ലാ തസ്തികകളിലെയും നിയമനം 5 വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലായിരിക്കും. ബാങ്കിന് ആവശ്യമെങ്കില്‍ നാല് വര്‍ഷത്തേക്ക് പുതുക്കാന്‍ സാധ്യതയുണ്ട്.

പൊതുവിഭാഗം, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 750 രൂപയാണ് അപേക്ഷ ഫീസ്്. പട്ടികജാതി, പട്ടികവര്‍ഗ്ഗം, പിഡബ്ല്യുബിഡി വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ അപേക്ഷകളുടെ ഹ്രസ്വപട്ടിക തയ്യാറാക്കല്‍, വ്യക്തിഗത/ടെലിഫോണിക്/വീഡിയോ അഭിമുഖം, എന്നിവ ഉള്‍പ്പെടുന്നു. അഭിമുഖത്തില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ (100 മാര്‍ക്കില്‍) അടിസ്ഥാനത്തിലായിരിക്കും അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+