Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്ബിഐ പ്രൊബേഷണറി ഓഫീസര്‍: അന്തിമ ഫലം പുറത്ത്, ഫലം പരിശോധിക്കേണ്ടത് ഇങ്ങനെ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ് ബി ഐ പ്രൊബേഷണറി ഓഫീസര്‍ റിക്രൂട്ട്മെന്റ് പരീക്ഷയുടെ അന്തിമഫലം പ്രഖ്യാപിച്ചു. ഏപ്രില്‍ 18ന് ആണ് ഫലം പുറത്തുവന്നത്. പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഫലം പരിശോധിക്കാം sbi.co.in. മെയിന്‍ പരീക്ഷയുടെ ഫലം മാര്‍ച്ച് 10ന് പുറത്തുവിട്ടിരുന്നു. തസ്തികയിലേക്കുള്ള അഭിമുഖം നേരത്തെ നടത്തിയിരുന്നു. ജനുവരി 30ന് ആയിരുന്നു മെയിന്‍ പരീക്ഷ നടന്നത്.

ആകെ 1673 തസ്തികകളിലേക്ക് എസ്ബിഐ പിഒ റിക്രൂട്ട്‌മെന്റ് പരീക്ഷ നടത്തിയത്. തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികളുടെ റോള്‍ നമ്പറുകളുടെ ലിസ്റ്റ് അടങ്ങുന്ന ഒരു പി ഡി എഫ് ഫോര്‍മാറ്റിലാണ് അന്തിമ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഫലം എങ്ങനെ പരിശോധിക്കാം എന്നത് ചുവടെ

1, എസ്ബിഐയുടെ ഔദ്യോഗിക സൈറ്റ് sbi.co.in സന്ദര്‍ശിക്കുക

2, ഹോംപേജില്‍, കരിയര്‍ ടാബില്‍ ക്ലിക്ക് ചെയ്യുക

3, അടുത്തതായി, അന്തിമ ഫലത്തില്‍ ക്ലിക്കുചെയ്യുക

4, ഒരു പി ഡി എഫ് ഫയല്‍ സ്‌ക്രീനില്‍ ദൃശ്യമാകും

5, കൂടുതല്‍ ആവശ്യത്തിനായി പേജ് ഡൗണ്‍ലോഡ് ചെയ്ത് അതിന്റെ ഹാര്‍ഡ് കോപ്പി സൂക്ഷിക്കുക.

അതേസമയം, റിക്രൂട്ട്മെന്റിനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും എസ് ബി ഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. ചിലര്‍ക്ക് വ്യാജ അലോട്ട്മെന്റ് കത്തുകള്‍ അയച്ച സംഭവങ്ങള്‍ക്കെതിരെ ബാങ്ക് മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പേരുകള്‍ ഒരിക്കലും പുറത്തുവിടില്ലെന്നും രജിസ്‌ട്രേഷന്‍ നമ്പറുകളോ റോള്‍ നമ്പറുകളോ മാത്രമാണെന്നും പുറത്തുവിടുകയുളളുവെന്ന് എസ് ബി ഐ നേരത്തെ അറിയിച്ചിരുന്നു. റിക്രൂട്ട്മെന്റിനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രമേ പ്രസിദ്ധീകരിക്കൂ എന്ന് എസ് ബി ഐ അറിയിച്ചിരുന്നു.

sbi

സിവില്‍ എക്സൈസ് ഓഫീസര്‍

ആലപ്പുഴ ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (നേരിട്ട് -കാറ്റഗറി നമ്പര്‍: 538/2019) തസ്തികയ്ക്കായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഏപ്രില്‍ 25,26 തീയതികളില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് ഗ്രൗണ്ടില്‍ രാവിലെ 5.30 മുതല്‍ നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള അനുബന്ധ രേഖകള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചേയ്ത ശേഷം ഇവയുടെ അസലും അഡ്മിഷന്‍ ടിക്കറ്റും സഹിതം എത്തണമെന്ന് ജില്ല പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

ഓവര്‍സിയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ ജില്ല നിര്‍മ്മിതി കേന്ദ്രത്തില്‍ ഓവര്‍സിയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ (ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍) പാസ്സായിട്ടുള്ളവരും ഏതെങ്കിലും സ്ഥാപങ്ങളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത.

പ്രായം 35 വയസ്സിനു താഴെ. അപേക്ഷകള്‍ വിശദമായ ബയോഡേറ്റ സഹിതം പ്രൊജക്റ്റ് മാനേജര്‍, ജില്ലാ നിര്‍മ്മിത കേന്ദ്രം, ബസാര്‍ പി.ഒ. ആലപ്പുഴ എന്ന വിലാസത്തില്‍ ഏപ്രില്‍ 29നകം നല്‍കണം. ഫോണ്‍: 9447482401.

റിസോഴ്സ് പേഴ്സണ്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

പി.എം.എഫ്.എം.ഇ. പദ്ധതിയിലേക്ക് ജില്ലാതല റിസോഴ്സ് പേഴ്സണെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കും ഭക്ഷ്യസംസ്‌കരണം, വ്യവസായ പദ്ധതി നിര്‍വ്വഹണം എന്നിവയുമായി ബന്ധപ്പെട്ട് മുന്‍ പരിചയമുള്ള ബാങ്കുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സാങ്കേതിക ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. ബയോഡേറ്റ , ആധാറിന്റെ പകര്‍പ്പ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ എന്ന ഇ-മെയില്‍ മുഖേനയോ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ ഏപ്രില്‍ 30 നകം നല്‍കണം. ഫോണ്‍: 0477 2251272, 9400897551 .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+