എസ്ബിഐ വിളിക്കുന്നു; ഒട്ടേറെ അവസരങ്ങള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിവിധ വകുപ്പുകളില്‍ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ (എസ്സിഒ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ് 2023 ജനുവരിയിലോ ഫെബ്രുവരിയിലോ നടക്കാനാണ് സാധ്യത. ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വിവിധ പരസ്യങ്ങള്‍ക്ക് കീഴില്‍ സ്ഥാപനത്തിലെ ആകെ 54 ഒഴിവുകള്‍ നികത്തും. ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗത്തിന് 750 രൂപയാണ് അപേക്ഷാ ഫീസ്. SC/ ST/ PWD വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫീസ് അടയ്ക്കേണ്ടതില്ല.

താൽക്കാലിക നിയമനം
തൃപ്പൂണിത്തുറ, ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ആശുപ്രതിയില്‍ ഉള്ള അഞ്ച് ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ 500 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ബാഡ്ജോടു കൂടിയ ലൈറ്റ് വെഹിക്കിൾ ഓടിക്കുന്നതിനുള്ള ലൈസൻസും, ഉയർന്ന ശാരീരിക ക്ഷമതയും ഉള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക. 50 വയസ്സിൽ കൂടുതൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ടതില്ല. പ്രവൃത്തി പരിചയം അഭിലക്ഷണീയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബര്‍ 19-ന് വൈകിട്ട് അഞ്ചിന് മുമ്പായി ഓഫീസിൽ നേരിട്ടോ, [email protected] ഇ-മെയിലിലോ, തപാൽ മാർഗത്തിലോ അപേക്ഷ സമർപ്പിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484-2777489 നമ്പരിലോ ആശുപത്രി ഓഫീസിൽ നിന്ന് നേരിട്ടോ അറിയാം. . സമർപ്പിച്ച അപേക്ഷകൾ പരിശോധിച്ച് യോഗ്യരായവരെ ഇന്റർവ്യൂവിന് ഫോണിൽ വിളിച്ചറിയിക്കുന്നതാണ്.
അപേക്ഷ ക്ഷണിച്ചു
പാറക്കടവ് ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള കുന്നുകര, പുത്തന്‍വേലിക്കര, ചെങ്ങമനാട്, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ / ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരായ പതിനെട്ടിനും 46 വയസ്സിനും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് പാസ് ആയിരിക്കണം. ഹെല്‍പ്പര്‍ തസ്തികയില്‍ പത്താം ക്ലാസ് പാസാകാത്തവര്‍ക്കും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 13 മുതല്‍ 28 വരെ പാറക്കടവ് ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃകയ്ക്ക് ബന്ധപ്പെട്ട ഐസിഡിഎസ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0484 2470630.
എംപ്ലോബിലിറ്റി സെന്ററില്‍ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലേക്ക് വിവിധ ഒഴിവുകളില്‍ അഭിമുഖം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, മെക്കാനിക്കല്‍, സിവില്‍ (ഐ. ടി .ഐ,ഡിപ്ലോമ, ബി. ടെക്ക്) ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ. പ്രായപരിധി 18 നും 35നും മദ്ധ്യേ. താല്പര്യമുള്ളവര്‍ ഡിസംബര്‍ 14 ന് മുമ്പായി [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:04842427494,2422452.
ഗാര്‍ഡനര്‍ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തിലെ ഗാര്‍ഡനര്‍ തസ്തികയില്‍ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ 15 ന് മുന്‍പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രായപരിധി 18-41. നിയമാനുസൃത വയസിളവ് അനുവദിക്കും. വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. സര്‍ക്കാര്‍ ഉടമസ്ഥതയിലോ അര്‍ധ സര്‍ക്കാര്‍ ഉടമസ്ഥതയിലോ ഉള്ള നഴ്‌സറിയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422458












Click it and Unblock the Notifications