എസ്ബിഐ വിളിക്കുന്നു, 1422 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) അവസരം. 1422 സർക്കിൾ ബേസ്ഡ് ഓഫീസർ (സിബിഒ) തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 07, 2022 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് sbi.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഘട്ടങ്ങളായി നടക്കുന്ന റിക്രൂട്ട്‌മെന്റ് പ്രക്രിയയ്ക്ക് ശേഷമാണ് തിരഞ്ഞെടുക്കുക.
ഒഴിവുകൾ: 1400 പോസ്റ്റുകൾ
ഭോപ്പാൽ: 175
ഭുവനേശ്വർ: 175
ഹൈദരാബാദ്: 175
ജയ്പൂർ: 200
കൊൽക്കത്ത: 175
മഹാരാഷ്ട്ര: 200
നോർത്ത് ഈസ്റ്റേൺ: 300

തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ എഞ്ചിനീയറിംഗ് അപ്രന്റീസ്
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയിലെ പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനമെന്ന പദ്ധതി പ്രകാരം എഞ്ചിനീയറിംഗ് അപ്രന്റീസുകളെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങ്ങില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദമുള്ള തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തിലെ യുവതി യുവാക്കള്‍ക്കാണ് അവസരം.
രണ്ടു വര്‍ഷ കാലയളവില്‍ ജില്ലാ പഞ്ചായത്തിലെ എന്‍ജിനീയറിങ് വിഭാഗത്തിലാണ് നിയമനം. പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും.
നിലവില്‍ 30 ഒഴിവുകളുണ്ട്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നിശ്ചിത ഫോമില്‍ ഒക്ടോബര്‍ 31 വൈകിട്ട് 5 മണിക്കകം അപേക്ഷകള്‍ ലഭിക്കണം. വിലാസം: സെക്രട്ടറി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയം, പട്ടം പാലസ് പി.ഒ, 695 004. അപേക്ഷ ഫോമിന്റെ മാതൃക www.tvmjillapanchayath.in എന്ന വെബ്സൈറ്റില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 -2550750, 2440890.
ഡേറ്റാ എന്‍ട്രി ഒഴിവ്
ആലപ്പുഴ: കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി ഒഴിവ്. യോഗ്യത: സിഒ ആൻറ് പിഎ/ ഒരു വര്‍ഷ ദൈര്‍ഘമുള്ള ഡേറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആൻറ് ഓഫീസ് ഓട്ടോമേഷന്‍. വിവിധ സോഫ്റ്റ് വെയറുകളില്‍ ഡേറ്റ എന്‍ട്രി വര്‍ക്ക് ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവർ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി കോളേജിന്റെ മാളിയേക്കല്‍ ജംഗ്ഷനിലുള്ള ഓഫീസില്‍ ഒക്ടോബര്‍ 25ന് രാവിലെ 10ന് അഭിമുഖത്തിനായി എത്തണം. ഫോൺ: 8547005083.
ലീഗല്‍ കൗണ്‍സിലര്‍ നിയമനം
ആലപ്പുഴ: ആലപ്പുഴ മഹിളാ മന്ദിരത്തില്‍ ലീഗല്‍ കൗണ്‍സിലറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഒക്ടോബര്‍ 27ന് രാവിലെ 11ന് ജന്‍ഡര്‍ പാര്‍ക്കില്‍ നടത്തും. യോഗ്യത: നിയമ ബിരുദം. സ്ത്രീപക്ഷ കാഴ്ചപ്പാടുള്ള സ്ത്രീ സുരക്ഷ നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നടത്തി മൂന്നു വര്‍ഷം പരിചയമുള്ള അഭിഭാഷകര്‍ക്ക് പങ്കെടുക്കാം. വനിത അഭിഭാഷകര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0477- 2251232, 8075751649.


Click it and Unblock the Notifications