Get Updates
Get notified of breaking news, exclusive insights, and must-see stories!

SBI Recruitment 2023: 868 ഒഴിവുകള്‍, എസ്ബിഐ വിളിക്കുന്നു; നിങ്ങള്‍ക്ക് വേണ്ടത് ഈ ഒരു യോഗ്യത മാത്രം

sbi

എസ് ബി ഐയില്‍ ഒരു ജോലിയാണോ സ്വപ്നം. ഇതാണ് ഏറ്റവും നല്ല അവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബിസിനസ് കറസ്പോണ്ടന്റ് ഫെസിലിറ്റേറ്റര്‍ തസ്തികകളിലേക്ക് വിരമിച്ച ബാങ്ക് ഓഫീസര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് sbi.co.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. മാര്‍ത്ത് 31 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഈ റിക്രൂട്ട്‌മെന്റിലൂടെ ആകെ 868 ഒഴിവുകളാണ് നികത്തുക.

അപേക്ഷകര്‍ എസ്ബിഐ, ഇ-എബികള്‍, മറ്റ് പിഎസ്ബികള്‍ എന്നിവയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാകണം. അതുകൊണ്ട് തന്നെ മറ്റ് പ്രത്യേക വിദ്യാഭ്യാസ യോഗ്യതകളൊന്നും ആവശ്യമില്ല. വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് മതിയായ പ്രവൃത്തി പരിചയവും പ്രസക്തമായ മേഖലയില്‍ പ്രൊഫഷണല്‍ കഴിവും ഉണ്ടായിരിക്കണം. അത് നിര്‍ബന്ധമാണെന്ന് വിഞ്ജാപനത്തില്‍ പറയുന്നു.

വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് തസ്തികയുടെ ആവശ്യകത അനുസരിച്ച് പ്രത്യേക വൈദഗ്ദ്ധ്യം/ അഭിരുചി/ഗുണം ഉണ്ടായിരിക്കണം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിന് ശേഷമാണ് തിരഞ്ഞെടുക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധുവായ ഒരു ഇമെയില്‍ ഐഡി ഉപയോഗിച്ച് വേണം അപേക്ഷകള്‍ അയക്കാന്‍. ഈ മെയില്‍ ഐ ഡി അവസാനം വരെ സൂക്ഷിക്കണം.

അഭിമുഖത്തിനുള്ള കോള്‍ ലെറ്റര്‍, എന്നിവയടക്കം ഈ മെയില്‍ അഡ്രസിലേക്കാണ് എത്തുക. അഭിമുഖത്തിന് 100 മാര്‍ക്ക് ഉണ്ടായിരിക്കും. അഭിമുഖത്തിലെ യോഗ്യതാ മാര്‍ക്കുകള്‍ ബാങ്കാണ് തീരുമാനിക്കുക. ഇന്റര്‍വ്യൂവില്‍ ലഭിച്ച സ്‌കോറുകളുടെ അവരോഹണ ക്രമത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പിനുള്ള മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക

job

അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ.റ്റി.ഐ കളില്‍ 2023 അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് പ്രൈവറ്റ് ട്രെയിനികളെ പങ്കെടുപ്പിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയ പരിശീലനാര്‍ഥികള്‍ അലൈഡ് ട്രേഡില്‍ പ്രൈവറ്റായി പരീക്ഷ എഴുതുന്നതിനും. സി.ഒ.ഇ സ്‌കീമില്‍ പരിശീലനം പൂര്‍ത്തിയാക്കി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയ പരിശീലനം തുടരുന്നതോ ആയ പരിശീലനാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട ട്രേഡില്‍ പരീക്ഷ എഴുതുന്നതിനും .ആഗസ്റ്റ് 2018 വരെ പ്രവേശനം നേടിയ എസ്.സി.വി.റ്റി ട്രെയിനികള്‍ (എസ് .ടി.സി. നേടിയവര്‍) എന്നീ വിഭാഗത്തിന് അപേക്ഷിക്കാം.

നിശ്ചിത മാതൃകയിലുളള അപേക്ഷ, പ്രവൃത്തിപരിചയസാക്ഷ്യപത്രത്തിന്റെ പകര്‍പ്പ്, എന്റ്‌റിസി/എസ് .ടി.സി.യുടെ പകര്‍പ്പ് , നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നീ രേഖകള്‍ സമര്‍പ്പിക്കണം. അപേക്ഷ മാര്‍ച്ച 15 ന് പകല്‍ അഞ്ച് മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരത്തിന് 04868 272216.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+