Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഷത്തില്‍ ശമ്പളം 48 ലക്ഷം; എസ്ബിഐയില്‍ നിരവധി ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 9 ആണ്. ഈ റിക്രൂട്ട്‌മെന്റ് വഴി 19 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.

sbi

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിവിധ തസ്തികകളിലേക്ക് നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളെ തിരയുന്നു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് SBI റിക്രൂട്ട്‌മെന്റ് 2023-ന് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപേക്ഷിക്കാം-- www.sbi.co.in. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 9 ആണ്. ഈ റിക്രൂട്ട്‌മെന്റ് വഴി 19 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.

ഒഴിവുകളുടെ വിശദാംശങ്ങൾ

വൈസ് പ്രസിഡന്റ് - 2
പ്രോഗ്രാം മാനേജർ - 4
മാനേജർ ഗുണനിലവാരവും പരിശീലനവും- 1
കമാൻഡ് സെന്റർ മാനേജർ- 3
ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്- 6
മാനേജർ - 3

ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഒരു അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ BCA.BSc (കമ്പ്യൂട്ടർ സയൻസ്)/ ബിടെക് (കമ്പ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ ടെക്നോളജി)/ഫുൾടൈം എംബിഎ/പിജിഡിഎം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ മുഴുവൻ സമയ പിജി ബിരുദം/ഡിപ്ലോമയുള്ള ഏതെങ്കിലും ബിരുദം നേടിയിരിക്കണം. 50 വയസിൽ കൂടുതൽ പ്രായം പാടില്ല.

ശമ്പള വിശദാംശങ്ങൾ

വൈസ് പ്രസിഡന്റ്- പ്രതിവർഷം 48 ലക്ഷം രൂപ
ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്- പ്രതിവർഷം 33 ലക്ഷം രൂപ
മാനേജർ- 63,840 രൂപ

അസിസ്റ്റന്റ് എഡിറ്റർമാരുടെ 11 ഒഴിവുകൾ

അസിസ്റ്റന്റ് എഡിറ്റർമാരുടെ 11 ഒഴിവുകൾ

ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിൽ നിലവിലുള്ള അസിസ്റ്റന്റ് എഡിറ്റർമാരുടെ 11 ഒഴിവുകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കപ്പെടാൻ താത്പര്യമുള്ള ഉദ്യോഗസ്ഥരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വകുപ്പ് ഡയറക്ടറേറ്റിൽ നാലും ഇടുക്കി, ആലപ്പുഴ, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫിസുകളിൽ ഒന്നു വീതവും കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ്, ന്യൂഡൽഹി ഇൻഫർമേഷൻ ഓഫിസ് എന്നിവിടങ്ങളിൽ ഓരോ ഒഴിവുകളുമാണുള്ളത്. 43400 - 91200 ശമ്പള സ്‌കെയിലിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. 10/01/2023 തീയതിയിലെ വാല്യം 12, നം. 2 പ്രകാരമുള്ള ഗസറ്റ് വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള യോഗ്യതകളും വേണം. താത്പര്യമുള്ള ഉദ്യോഗസ്ഥർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഒരു മാസത്തിനകം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്(എ) വകുപ്പിൽ ലഭ്യമാക്കണം.

ഫിസിയോതെറാപ്പിസ്റ്റ് അഭിമുഖം: 13 ലേക്ക് മാറ്റി

ഫിസിയോതെറാപ്പിസ്റ്റ് അഭിമുഖം: 13 ലേക്ക് മാറ്റി

കോട്ടത്തറ ഗവ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഇന്ന്(ഫെബ്രുവരി7) നടത്താനിരുന്ന അഭിമുഖം ഫെബ്രുവരി 13 ലേക്ക് മാറ്റിവെച്ചതായി സൂപ്രണ്ട് അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ അന്നേദിവസം വൈകിട്ട് മൂന്നിന് യോഗ്യത, പ്രായം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണം. ആദിവാസി മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8129543698, 9446031336

റിസർച്ച് ഫെലോ; വോക് ഇൻ ഇന്റർവ്യൂ

റിസർച്ച് ഫെലോ; വോക് ഇൻ ഇന്റർവ്യൂ

കോട്ടയം: പത്തനംതിട്ട കോന്നിയിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റിലെ ഫുഡ് ക്വാളിറ്റി മോണിറ്ററിങ് ലാബിലേക്ക് 'ഇൻവെസ്റ്റിഗേഷൻ ഓഫ് ഫുഡ് ബോൺ പതോജനിക് ബാക്റ്റീരിയ' എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് റിസർച്ച് ഫെല്ലോയെ നിയമിക്കുന്നു. 15000 രൂപ പ്രതിമാസ വേതനത്തിൽ കരാറടിസ്ഥാനത്തിലാണ് നിയമനം. മൈക്രോബയോളജിയിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ ഫെബ്രുവരി 14നു രാവിലെ 11 ന് കോന്നി സി.എഫ്.ആർ.ഡി. ആസ്ഥാനത്തു നടക്കുന്ന വോക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും തിരിച്ചറിയൽ രേഖയുമായി പങ്കെടുക്കണം. വിശദവിവരത്തിന് ഫോൺ: 0468 2961144.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+