എസ്ബിഐയില്‍ വമ്പന്‍ അവസരം; 194 ഒഴിവുകളില്‍ അപേക്ഷിക്കാം, ഒരു നിബന്ധന മാത്രം
വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് അവസരങ്ങളുടെ വാതില്‍ തുറന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിരമിച്ച ബാങ്ക് ഓഫീസര്‍മാരില്‍ നിന്നും വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് sbi.co.in വഴി അപേക്ഷിക്കാം.
194 തസ്‌കതികളിലേക്കാണ് നിയമനം. ജൂലായ് ആറ് വരെ അപേക്ഷിക്കാന്‍ സാധിക്കാം. എഫ് എല്‍ സി കൗണ്‍സിര്‍- 182 തസ്തികകള്‍, എഫ് എല്‍ സി ഡയറക്ടര്‍ - 12 തസ്തികകള്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍.
എഫ് എല്‍ സി കൗണ്‍സിലര്‍
സാമ്പത്തികവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും കൗണ്‍സിലര്‍മാര്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കേണ്ടി വരും. പ്രദേശിക ഭാഷയില്‍ പ്രാവിണ്യം ആവശ്യമാണ്. കമ്പ്യൂട്ടറുകളെക്കുറിച്ചുള്ള അറിവ് അത്യാവശ്യമാണ്. ഒരു സ്മാര്‍ട്ട് ഫോണ്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

എഫ് എല്‍ സി ഡയറക്ടേഴ്‌സ്
പ്രദേശിക ഭാഷയില്‍ പ്രാവിണ്യം നിര്‍ബന്ധമാണ്. ഉദ്യോഗസ്ഥന് സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായിരിക്കണം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അത്യാവശ്യമാണ്.
ഉദ്യോഗാര്‍ത്ഥികളുടെ ഷോര്‍ട്ട്ലിസ്റ്റിംഗിന്റെയും ഇന്റര്‍വ്യൂ റൗണ്ടിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 100 മാര്‍ക്ക് അടങ്ങുന്നതാണ് അഭിമുഖം. അഭിമുഖത്തിലെ യോഗ്യതാ മാര്‍ക്കുകള്‍ ബാങ്കാണ് തീരുമാനിക്കുക.
ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2027 സെപ്റ്റംബർ 27 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിൽ ജൂൺ 26 രാവിലെ 10 ന് സ്ഥാപനത്തിന്റെ തൃശൂർ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദാംശങ്ങൾ www.kfri.res.in ൽ.
മണ്ണന്തല ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ
മണ്ണന്തല ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ജൂൺ 22ന് രാവിലെ 11 ന് അഭിമുഖവും, എഴുത്തുപരീക്ഷയും നടത്തും. ബി.കോം (റെഗുലർ) ആൻഡ് ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് യോഗ്യതയുള്ളവർ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
വാച്ച്മാൻ തസ്തികയിലേക്കുള്ള താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 2023 ജൂൺ 19 രാവിലെ 11 ന് നടക്കും. പി.എസ്.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്.
താത്കാലിക അധ്യാപകർ
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ കൊമേഴ്സിയൽ പ്രാക്ടീസ് ബ്രാഞ്ചിൽ വിവിധ തസ്തികകളിൽ താത്കാലിക അധ്യാപകരുടേയും ഇൻസ്ട്രക്ടറുടെയും ഒഴിവുകളുണ്ട്. ഇതിലേക്കുള്ള അഭിമുഖം ജൂൺ 26 ന് രാവിലെ 10 ന് നടക്കും.
ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജാരാകണം ലക്ചർ ഇൻ കൊമേഴ്സ് (ഫസ്റ്റ് ക്ലാസോടെയുള്ള റഗുലർ എം.കോം), ലക്ചർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഫസ്റ്റ് ക്ലാസോടെയുള്ള റഗുലർ എം.കോമും കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോയും), ഇൻസ്ട്രക്ടർ ഇൻ എസ്.പി ആൻഡ് ബി.സി (ഫസ്റ്റ് ക്ലാസോടെയുള്ള റഗുലർ ബി.കോമും കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയും).
ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ ഒഴിവ്
തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ഐ.ടി.ഐ (കോപ്പ) അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂൺ 20 ന് രാവിലെ 10 ന് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.












Click it and Unblock the Notifications