എസ്ബിഐ എസ്സിഒ റിക്രൂട്ട്മെന്റ് 2022: 665 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വെൽത്ത് മാനേജ്മെന്റ് ബിസിനസ്സിലെ 665 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ sbi.co.in വഴി അപേക്ഷിക്കാം.
എസ്ബിഐ റിക്രൂട്ട്മെന്റ് 2022: ഒഴിവ് വിശദാംശങ്ങൾ
കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്: 5
റീജിയണൽ ഹെഡ്: 12
റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡർ): 37
സീനിയർ റിലേഷൻഷിപ്പ് മാനേജർ: 147
ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ: 52
റിലേഷൻഷിപ്പ് മാനേജർ: 335
പ്രോജക്ട് ഡെവലപ്മെന്റ് മാനേജർ (ബിസിനസ്): 2
മാനേജർ (ബിസിനസ് ഡെവലപ്മെന്റ്): 2
സെൻട്രൽ ഓപ്പറേഷൻസ് ടീം - പ: 2
മാനേജർ (ബിസിനസ് പ്രോസസ്): 1
ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാർത്ഥികൾക്ക് 750 രൂപ, എസ്‌സി/എസ്ടി/പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾക്ക് ഫീസ്/ഇന്റിമേഷൻ നിരക്കുകളൊന്നുമില്ല.

ജൂനിയർ റിസർച്ച് ഫെല്ലോ നിയമനം
കേരള സർക്കാർ നിയന്ത്രണത്തിൽ തിരുവനന്തപുരത്തു പൂജപ്പുരയിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻ എഞ്ചിനീയറിംഗ് കോളേജിൽ കേന്ദ്ര സർക്കാരിന്റെ ഫണ്ടഡ് റിസർച്ച് പ്രോജെക്ടിലേക്കു ഒപ്റ്റോ ഇലക്ട്രോണിക്‌സിൽ മാസ്റ്റേഴ്‌സ് സ്‌പെഷ്യലൈസേഷൻ ഉള്ള ജൂനിയർ റിസേർച് ഫെല്ലോയെ (JRF) നിയമിക്കുന്നു. വിശദവിവരങ്ങൾ http://lbt.ac.in ൽ ലഭ്യമാണ്.

സ്‌റ്റെനോഗ്രഫർ ഒഴിവ്
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, അഡ്വൈസറി ബോർഡ്, എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നീ ഓഫീസുകളിൽ സമാനതസ്തികയിൽ ജോലി ചെയ്യുന്ന ഡി.ടി.പി പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. വകുപ്പ് മേലധികാരിയിൽ നിന്നുമുള്ള നിരാക്ഷേപപത്രം സഹിതം സെപ്റ്റംബർ 15നുള്ളിൽ ദി ചെയർമാൻ അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ്, പ്രിവെൻഷൻ ആക്ട് പാടം റോഡ്, എളമക്കര പി.ഒ., എറണാകുളം കൊച്ചി- 682 026 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0484-2537411.

വുമണ്‍ ഫെസിലിറ്റേറ്റര്‍: കരാറടിസ്ഥാനത്തില്‍ നിയമനം
ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്തിന്റെ ജ്വാല പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എം.എസ്.ഡബ്ല്യു. അല്ലെങ്കില്‍ വിമണ്‍സ് സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം. അവസാന തീയതി സെപ്റ്റംബര്‍ 14.












Click it and Unblock the Notifications