വാര്‍ഷിക ശമ്പളം 26 ലക്ഷം; എസ്ബിഐ വിളിക്കുന്നു, മേയ് 19 വരെ അപേക്ഷിക്കാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികളിലേക്ക് മേയ് 19 വരെ അപേക്ഷിക്കാം. ചതാല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് sbi.co.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഈ റിക്രൂട്ട്‌മെന്റിലൂടെ 217 ഒഴിവുകളിലേക്കാണ് നിയമനം നടത്തുക. റെഗുലര്‍ തസ്തികകളില്‍ 182 ഒഴിവുകളും കോണ്‍ട്രാക്ട് നിയമനത്തിലൂടെ 35 പേരെയുമാണ് നിയോഗിക്കുക.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് (കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ തത്തുല്യ ബിരുദം) , എംസിഎ , എംടെക്/ എംഎസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ ഇലക്ട്രോണിക്) എന്നിവയില്‍ ബിഇ/ബിടെക് നേടിയിരിക്കണം.

ശമ്പളവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ
പോസ്റ്റിന്റെ പേര്: ഗ്രേഡ്: ശമ്പള സ്കെയിൽ:
പോസ്റ്റിന്റെ പേര്: Sr No 1 & 2
ഗ്രേഡ്: MMGS III - റെഗുലർ
ശമ്പള സ്കെയിൽ: അടിസ്ഥാന ശമ്പളം: 63840-1990/5-73790-2220/2-78230
പോസ്റ്റിന്റെ പേര്: പോസ്റ്റ് Sr No 3 മുതൽ 18 വരെ
ഗ്രേഡ്: MMGS II - റെഗുലർ
ശമ്പള സ്കെയിൽ: അടിസ്ഥാന ശമ്പളം: 48170-1740/1-49910-1990/10-69810
പോസ്റ്റിന്റെ പേര്: പോസ്റ്റ് Sr No 19 മുതൽ 33 വരെ
ഗ്രേഡ്: JMGS -I - റെഗുലർ
ശമ്പള സ്കെയിൽ: അടിസ്ഥാന ശമ്പളം: 36000-1490/7-46430-1740/2-49910-1990/7/-63840
പോസ്റ്റിന്റെ പേര്: പോസ്റ്റ് Sr No 34 മുതൽ 44 വരെ കരാർ നിയമനം
4 (3+1) വർഷത്തെ കാലയളവിൽ പ്രതിഫലം നൽകണം.
CTC -28 ലക്ഷം മുതൽ 31 ലക്ഷം വരെ
പോസ്റ്റിന്റെ പേര്: പോസ്റ്റ് Sr No 45
ശമ്പള സ്കെയിൽ: CTC -23 ലക്ഷം രൂപ മുതൽ 26 ലക്ഷം. രൂപ.
പോസ്റ്റിന്റെ പേര്: പോസ്റ്റ് Sr No 46 മുതൽ 52 വരെ
ശമ്പള സ്കെയിൽ: CTC -19 ലക്ഷം രൂപ മുതൽ 22 ലക്ഷം
പ്രീ-എക്‌സാമിനേഷൻ ട്രയിനിംഗ് സെന്ററിൽ പ്രിൻസിപ്പാൾ
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കോഴിക്കോട് ജില്ലയിലുള്ള പ്രീ-എക്‌സാമിനേഷൻ ട്രയിനിംഗ് സെന്ററിൽ പ്രിൻസിപ്പാൾ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. മാസം 20,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ /സെലക്ഷൻ ഗ്രേഡ് ലക്ചർ/ സീനിയർ ഗ്രേഡ് ലക്ചർ തസ്തികകളിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം.
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം മെയ് 10 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം - നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2737246.












Click it and Unblock the Notifications