കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനിൽ അധ്യാപകർക്ക് അവസരം: അപേക്ഷിക്കേണ്ടത് ഇങ്ങനെ

Google Oneindia Malayalam News

ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് 4-5 വർഷം പ്രവൃത്തി പരിചയമുള്ള PGT ENGLISH അധ്യാപകരെയും 2-3 വർഷം പ്രവൃത്തി പരിചയമുള്ള PGT (ICT) അധ്യാപകരുടെയും നിയമനം നടത്തുന്നു. CBSE/ICSE സ്കൂളിൽ പ്രവൃത്തി പരിചയമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ വിശദമായ ബയോഡേറ്റ [email protected] ലേക്ക് നവംബർ 30നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in.

യുപിഎസ്സി വിളിക്കുന്നു: സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കാം

യുപിഎസ്സി വിളിക്കുന്നു: സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കാം

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സ്റ്റെനോഗ്രാഫർ തസ്തികകളിലേക്കുള്ള അപേക്ഷാ പ്രക്രിയ ഉടൻ അവസാനിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ്--upsc.gov.in വഴി അപേക്ഷിക്കാം. സ്റ്റെനോഗ്രാഫർ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 നവംബർ 29, വൈകുന്നേരം 6 മണിക്ക് അവസാനിക്കും. എസ്എസ്‌സി സ്റ്റെനോഗ്രാഫർ റിക്രൂട്ട്‌മെന്റ് 2022 വിവിധ വകുപ്പുകൾക്ക് കീഴിലുള്ള വിവിധ ഗ്രേഡുകളിലേക്കും തസ്തികകളിലേക്കുമാണ് നടത്തുന്നത്.

ഡെപ്യൂട്ടേഷൻ

ഡെപ്യൂട്ടേഷൻ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ എൽ.ഡി. ക്ലാർക്ക് (ശമ്പള സ്‌കെയിൽ 26,500-60,700) തസ്തികയിൽ ഡെപ്യൂട്ടേഷനിൽ സേവനം ചെയ്യാൻ താത്പര്യമുള്ള കേരള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള സ്ഥിരം ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവരായിരിക്കണം. അപേക്ഷ, ബയോഡാറ്റാ, കേരള സർവീസ് റൂൾ ചട്ടം-1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, വകുപ്പ് മേധാവിയുടെ എൻ.ഒ.സി എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന ഡിസംബർ 15 നകം ഡയറക്ടർ, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695 011 (ഫേൺ നമ്പർ: 0471-2553540) എന്ന വിലാസത്തിൽ ലഭ്യമാക്കണം.

അക്കൗണ്ടിങ് ക്ലർക്ക്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ

അക്കൗണ്ടിങ് ക്ലർക്ക്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലർക്ക് / ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത- ഡിഗ്രി, പി.ജി.ഡി.സി.എ./ഡി.സി.എ./ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി.), മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്. പ്രായപരിധി - 40 വയസ്. ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിയ്ക്കന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 9ന് രാവില 11ന് നേരിട്ട് ഹാജരാകണം. അപേക്ഷകൾ സ്വീകരിയ്ക്കുന്ന അവസാന തീയതി ഡിസംബർ 6ന് വൈകിട്ട് അഞ്ചുവരെ.

ജൂനിയർ റസിഡന്റ് നിയമനം

ജൂനിയർ റസിഡന്റ് നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്., ടി.സി.എം.സി. രജിസ്ട്രേഷൻ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 45,000 രൂപ.

താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം അപേക്ഷകൾ നവംബർ 25ന് വൈകിട്ട് മൂന്നിനു മുമ്പ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസ് ഇ-മെയിൽ വഴിയോ നേരിട്ടോ നൽകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് പങ്കെടുക്കാൻ യോഗ്യരായവർക്ക് മെമ്മോ ഇ-മെയിലിൽ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

English summary
School Teacher Opportunities in Oman: Know How to Apply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X