സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍ തൊഴിലവസരം; 79 ഒഴിവുകള്‍
ബെംഗ്‌ളൂരു:ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലുള്ള ബെംഗ്‌ളൂരുവിലെ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍ തൊഴിലവസരം. സയന്റിസ്റ്റ്, അസിസ്റ്റന്റ് തസ്തികകളിലാണ് അവസരം. സയന്റിസ്റ്റ് തസ്തികകളില്‍ 77ളും അസിസ്റ്റന്റ് തസ്തികകളില്‍ രണ്ട് ഒഴിവുകളുമാണുള്ളത്. ജൂലൈ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
സയന്റിസ്റ്റ് സി(ബയോടെക്‌നോളജി, സില്‍ക്ക്‌വേം പതോളജി/ ഫിസിയോളജി), സയന്റിസ്റ്റ് ബി (അഗ്രോണമി, ബോ്ട്ടണി, പ്ലാന്റ് ഫിസിയോളജി, എന്റോമോളജി, സില്‍ക്ക്‌വേം ബ്രീഡിങ് ആന്റ് ജനറ്റിക്‌സ്/ പതോളജി/ ഫിസിയോളജി/ പ്ലാന്റ് ബ്രീഡിംഗ് ആന്റ് ജെനിറ്റിക്‌സ്, പ്ലാന്റ് പതോളജി. സെറികള്‍ച്ചര്‍). സയന്റിസ്റ്റ് ബി(സിഎസ്ടിആര്‍ഐ യൂണിറ്റ്‌സ്), അസിസ്റ്റന്റ്( ടെക്‌നിക്കല്‍), എ്ന്നിങ്ങനെയാണ് അവസരം.

Recommended Video
ഇന്ത്യന്‍ സ്‌ക്കൂള്‍ ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജിയില്‍ അധ്യാപക അനധ്യാപക ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പെട്രോളിയം എന്‍ജിനീയറിംഗ്, കെമിക്കല്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് ആന്‍ഡ് കൗണ്‍സിലര്‍( കൗണ്‍സലിംഗ്, മനഃശാസ്ത്ര അധ്യാപനം) വിഷയങ്ങളിലാണ് അധ്യാപകരുടെ ഒഴിവ്.
അധ്യാപക തസ്തികകളില്‍ പേഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍സ്(പിഐഒ), ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ(ഒസിഐ) എന്നിവര്‍ക്കും അപേക്ഷിക്കാം.












Click it and Unblock the Notifications