Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കോട്ട്‌ലാന്റിലെ ഈ ദ്വീപില്‍ ആകര്‍ഷകമായ ജോലി ഓഫര്‍..; മണിക്കൂറില്‍ വേതനം ആയിരങ്ങള്‍..!!

ഇന്നത്തെ കാലത്ത് ജോലി അന്വേഷിച്ച് വിദേശങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം കൂടുതലാണ്. ബഹുനില കെട്ടിടവും കോര്‍പ്പറേറ്റ് ഓഫീസുകളുമൊക്കെയാണ് പലരും സ്വപ്‌നം കാണുന്നത്. എന്നാല്‍ മറ്റ് ചിലരാകട്ടെ ശാന്തവും സ്വസ്ഥവുമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. ഇത്തരം ആളുകള്‍ക്കിപ്പോള്‍ ഒരു അസുലഭ അവസരമാണ് കൈവന്നിരിക്കുന്നത്.

സ്‌കോട്ട്‌ലന്‍ഡിലെ ഷെറ്റ്‌ലാന്‍ഡ് ദ്വീപില്‍ നിന്ന് 24 മൈല്‍ അകലെയുള്ള ഫെയര്‍ ഐലിലാണ് ജോലി വിജ്ഞാപനം ചെയ്തിരിക്കുന്നത്. 60 ഓളം പേര്‍ മാത്രമുള്ള ദ്വീപില്‍ താമസിക്കാനും ഡെക്ക്ഹാന്‍ഡായി പ്രവര്‍ത്തിക്കാനുമുള്ള അവസരമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ചരിത്രപരമായി ഒരു മത്സ്യബന്ധന സമൂഹമാണ് ഇവിടെ താമസിക്കുന്നത്. 14-ാം നൂറ്റാണ്ടില്‍ നോര്‍വേയുടെ ഉടമസ്ഥതയിലായിരുന്നു ഇവിടം.

JOB

എന്നാല്‍ ഇപ്പോള്‍ പുതിയ ഡെക്ക്ഹാന്‍ഡ് ജോലിയുടെ പരസ്യം നല്‍കുന്ന നാഷണല്‍ ട്രസ്റ്റ് ഫോര്‍ സ്‌കോട്ട്‌ലന്‍ഡിന്റെ ഉടമസ്ഥതയിലാണ് ഈ ദ്വീപ്. ദ്വീപിലുള്ളവര്‍ പുതിയ ആളുകളെ സ്വീകരിക്കാന്‍ ആവേശഭരിതരാണെന്നും അപൂര്‍വമായ ഒരു കമ്മ്യൂണിറ്റിയുടെ ഭാഗമാകാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത് എന്നും ഫെയര്‍ ഐലിലെ നാലാം തലമുറയിലെ താമസക്കാരനായ ജെയിംസ് സ്റ്റൗട്ട് പറഞ്ഞു.

ചാരിറ്റിയുടെ വാടക മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് നാഷണല്‍ ട്രസ്റ്റ് ഒരു വീട് നല്‍കും. ദ്വീപിലെ പുതിയ തൊഴില്‍ അവസരങ്ങള്‍ പ്രദേശത്തിന്റെ ഭാഗമാകാനുള്ള മികച്ച അവസരമാണ് എന്നാണ് ട്രസ്റ്റിലുള്ളവര്‍ പറയുന്നത്. ദ്വീപിന്റെ സുസ്ഥിരതയ്ക്കായി ഹൈലാന്‍ഡ്സ് & ഐലന്‍ഡ്സ് എന്റര്‍പ്രൈസ്, ഷെറ്റ്ലാന്‍ഡ് ഐലന്‍ഡ്സ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളുമായി ട്രസ്റ്റ് ഇടപഴകുന്നുണ്ട്.

ഡെക്ക്ഹാന്‍ഡിന്റെ ചുമതലകള്‍

ദൈനംദിന കടല്‍ യാത്രയുടെ ചുമതലകള്‍ നിര്‍വഹിക്കുകയും യാത്രക്കാരുടെ ക്ഷേമം നോക്കുകയും ചെയ്യുന്ന ആളാണ് ഡെക്ക്ഹാന്‍ഡ്. കപ്പലിന്റെ സുരക്ഷിതവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങളെ സഹായിക്കണം. വികലാംഗരോ ദുരിതം അനുഭവിക്കുന്നവരോ ആയ യാത്രക്കാര്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് യാത്രക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ശ്രദ്ധിക്കണം.

ഗ്രേഡ് ജി തസ്തികയാണ് ഡെക്ക് ഹാന്‍ഡ്. മണിക്കൂറില്‍ 14.41 പൗണ്ട് മുതല്‍ 14.93 പൗണ്ട് വരെയാണ് വേതനനിരക്ക്. അതായത് ഏകദേശം 1500 രൂപയോളം വരുമിത്. പരസ്യത്തില്‍ കാണിച്ചിരിക്കുന്ന വേതന നിരക്ക് 1.2415 പൗണ്ട് വിദൂര ദ്വീപുകളുടെ അലവന്‍സ് ഉള്‍പ്പെടെയുള്ളതാണ്. ആഴ്ചയില്‍ 31.5 മണിക്കൂറും പ്രതിവര്‍ഷം 52.18 ആഴ്ചയുമാണ് ജോലി സമയം. സ്ഥലംമാറ്റ പാക്കേജ് ഈ തസ്തികക്ക് ബാധകമല്ല.

അപേക്ഷയില്‍ രണ്ട് വ്യക്തികളുടെ പേരുകള്‍ റഫറന്‍സായി നല്‍കണം എന്ന് ട്രസ്റ്റ് അറിയിച്ചു. ഈ ജോലിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected], ഫോണ്‍ നമ്പര്‍: 01595 744032 എന്നിവയില്‍ ബന്ധപ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+