Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്‌കൃത സർവ്വകലാശാലയിൽ എംഎ മ്യൂസികിന് അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 22

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ എം എ (മ്യൂസിക്) പ്രോഗ്രാമിന് പ്രവേശത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലാണ് പ്രോഗ്രാം നടത്തുന്നത്. പ്രോഗ്രാമിന്‍റെ ദൈര്‍ഘ്യം നാല് സെമസ്റ്ററുകളാണ്. കര്‍ണ്ണാടക സംഗീതത്തില്‍ അധിഷ്ടിതമാണ് സംസ്കൃത സര്‍വ്വകലാശാലയിലെ എംഎ (മ്യൂസിക്) പഠനം.

പ്രവേശന പരീക്ഷയുടെയും എഴുത്തുപരീക്ഷ, അഭിരുചി പരീക്ഷ, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷയില്‍ കുറഞ്ഞത് 40% മാര്‍ക്ക് നേടിയവര്‍ക്കാണ് (എസ്. സി. / എസ്. ടി., ഭിന്നശേശി വിഭാഗക്കാര്‍ക്ക് 35%) പ്രവേശനം ലഭിക്കുക. ഈ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്ക് സർവ്വകലാശാല അംഗീകരിക്കുന്ന മറ്റു സർവ്വകലാശാലകളിൽ നിന്നും ബിരുദം (10+ 2+ 3 പാറ്റേൺ) കരസ്ഥമാക്കിയവർക്കോ അപേക്ഷിക്കാം.

77

ബി. എ. പ്രോഗ്രാമിന്റെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂർത്തിയായവർക്കും ഒന്ന് മുതൽ നാല് സെമസ്റ്ററുകൾ വിജയിച്ച് (എട്ട് സെമസ്റ്റർ പ്രോഗ്രാമിന് ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ വിജയിച്ച്) 2022 ഏപ്രിൽ / മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ 31.08.2022 ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

ഏപ്രിൽ 22ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുവാനും www.ssus.ac.in സന്ദർശിക്കുക. ഫോൺ: 0484-2463380.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+