കേന്ദ്ര സര്‍ക്കാരില്‍ സ്വപ്ന ജോലി; ശമ്പളം 89,000 രൂപ വരെ, ഉടന്‍ തന്നെ അപേക്ഷിച്ചോ
സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഓഫീസര്‍ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജര്‍) -ലീഗല്‍ സ്ട്രീം എന്നീ സ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ sebi.gov.in. ല്‍ അപേക്ഷിക്കാം. ജൂലായ് 9 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
രണ്ട് ഘട്ട പരീക്ഷകളിലീടെയാണ് നിയമനം. ഓണ്‍ലൈന്‍ പരീക്ഷ യഥാക്രമം ഓഗസ്റ്റ് 5 നും സെപ്റ്റംബര്‍ 9 നും നടക്കും. മൂന്നാം ഘട്ടമായ അഭിമുഖത്തിന്റെ ദിവസം പിന്നീട് അറിയിക്കാം. ഗ്രേഡ് എയിലെ ഓഫീസര്‍മാരുടെ ശമ്പള സ്‌കെയില്‍ 44500- 2500 (4) 54500- 2850(7) 74450 ഇ ബി 2850 (4) 858503300(1) 89,150 (17 വര്‍ഷം) എന്നിങ്ങനെയാണ്. ഉദ്യോഗാര്‍ത്ഥിക്ക് അംഗീകൃത സ്ഥാപനത്തില്‍ നിന്ന് നിയമ ബിരുദമുണ്ടായിരിക്കണം.

നിയമനം
കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ (സി ഡബ്ല്യൂ ആർ ഡി എം) എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ അഞ്ച് താത്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത : അംഗീകൃത സർവകാലാശാല ബിരുദം, ബിരുദാനന്തര കമ്പ്യൂട്ടർ ഡിപ്ലോമ (പി ജി ഡി സി എ)/തത്തുല്യം. വയസ്സ് : 2023 ജനുവരി ഒന്നിന് പരമാവധി 25 വയസ്സ് (നിയമാനുസൃത വയസ്സിളവ് ലഭിക്കും).
സി ഡബ്ല്യൂ ആർ ഡി എം സ്ഥാപിക്കുന്നതിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരും 27/07/83 ലെ ജി ഒ ( ആർ ടി) ന.899/83 എൽബിആർ സർക്കാർ ഉത്തരവ് പ്രകാരം അർഹരായവരുമായ ഉദ്യോഗാർത്ഥികൾ ഇത് സംബന്ധിച്ച് റവന്യൂ അധികാരിയിൽ നിന്നുള്ള സാക്ഷ്യ പത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 27 നകം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റീജ്യണൽ പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2376179
അഭിമുഖം
കോഴിക്കോട് ഗവ.ജനറൽ ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായി എ സി/ റെഫ്രിജറേറ്റർ ടെക്നീഷ്യനെ 179 ദിവസത്തേക്ക് നിയമിക്കുന്നു.
യോഗ്യത: സർക്കാർ അംഗീകൃത എൻസിവിടി/കെജിസിഇ പാസ്സായിരിക്കണം. റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങിൽ രണ്ട് വർഷത്തെ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇലക്ട്രിഷ്യൻ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന. മൂന്നു വർഷത്തെ പരിചയം അഭിലഷണീയം.
യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂൺ 26 ന് 11 രാവിലെ മണിക്ക് മുമ്പായി ഗവ.ജനറൽ ആശുപത്രി ഓഫീസിൽ ഹാജരാക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 04952365367












Click it and Unblock the Notifications