സെബിയില്‍ നിരവധി ഒഴിവുകള്‍; നിങ്ങള്‍ യോഗ്യരാണോ..? അറിയേണ്ടതെല്ലാം
സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) േ്രഗഡ് എ അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒഴിവുകളുടെ വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റായ www.sebi.gov.in പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദമായ പരസ്യവും ഓണ്‍ലൈന്‍ അപേക്ഷാ ലിങ്കും ഏപ്രില്‍ 13-ന് ലഭ്യമാകും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
ജനറല്‍ സ്ട്രീം, ലീഗല്‍ സ്ട്രീം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്ട്രീം, എഞ്ചിനീയറിംഗ് ഇലക്ട്രിക്കല്‍ സ്ട്രീം, റിസര്‍ച്ച് സ്ട്രീം, ഔദ്യോഗിക ഭാഷാ സ്ട്രീം എന്നിവയിലെ 97 ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജര്‍) ഒഴിവുകള്‍ നികത്തുന്നതിനാണ് റിക്രൂട്ട്‌മെന്റ് ലക്ഷ്യമിടുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ ഉയര്‍ന്ന പ്രായം 2024 മാര്‍ച്ച് 31-ന് 30 വയസ് ആയിരിക്കണം. മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.

രണ്ട് പേപ്പറുകള്‍ അടങ്ങുന്ന ഓണ്‍ലൈന്‍ പരീക്ഷയായിരിക്കും ഒന്നാം ഘട്ടം. ഒന്നാം ഘട്ടത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെടും. രണ്ടാം ഘട്ടത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിന് വിളിക്കും. റിസര്‍വ് ചെയ്യപ്പെടാത്ത/ഒ ബി സി/ഇ ഡബ്ല്യു എസ് വിഭാഗക്കാര്‍ക്ക് 1000 രൂപയാണ് അപേക്ഷാഫീസ്. എസ് സി/എസ് ടി/പി ഡബ്ല്യു ബി ഡി വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 100 രൂപയാണ് ഫീസ്.
റിക്രൂട്ട് ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭ്യതയെ ആശ്രയിച്ച് താമസസൗകര്യം നല്‍കും. സ്ട്രീം പരിഗണിക്കാതെ അവരെ ഇന്ത്യയിലുടനീളമുള്ള ഏതെങ്കിലും സെബി ഡിപ്പാര്‍ട്ട്മെന്റിലേക്ക് നിയമിക്കുകയോ മാറ്റുകയോ ചെയ്യാം. ജനറല്‍ സ്ട്രീമില്‍ -62, ലീഗല്‍ -5, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി -24, എഞ്ചിനിയീറിംഗ് (ഇലക്ട്രിക്കല്‍) -2, റിസര്‍ച്ച് -2, ഔദ്യോഗിക ഭാഷ -2 എന്നിങ്ങനെയാണ് ഒഴിവുകള്‍.












Click it and Unblock the Notifications