മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി, ക്ലറിക്കല്‍ അസിസ്റ്റന്റ്: നിരവധി താല്‍ക്കാലിക ജോലി ഒഴിവുകള്‍
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴിൽ 690 രൂപ ദിവസക്കൂലി അടിസ്ഥാനത്തിൽ സെക്യൂരിറ്റി നിയമനം നടത്തുന്നു.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി രണ്ടിന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി : 60 വയസ്സിൽ താഴെ.
അഭിമുഖം
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ കരാറടിസ്ഥാനത്തിൽ ക്ലറിക്കൽ അസിസ്റ്റന്റ് ആയി നിയമിക്കുന്നതിന് അപേക്ഷ സമർപ്പിച്ചവർക്ക് ഫെബ്രുവരി രണ്ട്, മൂന്ന് തിയ്യതികളിൽ കോഴിക്കോട് തിരുത്യാട് പ്രവർത്തിക്കുന്ന ഗവൺമെന്റ് പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലിൽ (ബോയ്സ്) കൂടിക്കാഴ്ച നടത്തുന്നു. അറിയിപ്പ് ലഭിക്കാത്തവർ ജനുവരി 31ന് മുൻപ് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.ഫോൺ : 0495-2370379, 2370657

ഇന്‍സ്ട്രക്ടര്‍ നിയമനം
സംസ്ഥാന സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ബ്രെയില്‍ സാക്ഷരതാ പരിപാടിയിലേക്ക് ബ്രെയില്‍ വൈദഗ്ധ്യമുള്ള ഇന്‍സ്ട്രക്ടര്‍ക്ക് അവസരം. യോഗ്യത: എസ് എസ് എല്‍ സി. പ്രായപരിധി : 18. കാലാവധി: നാല് മാസം ബയോഡേറ്റയും സര്‍ട്ടിക്കറ്റുകളുടെ പകര്‍പ്പും സഹിതമുള്ള അപേക്ഷ ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ചിനകം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാമിഷന്‍, ജില്ലാപഞ്ചായത്ത്, തേവള്ളി. കൊല്ലം വിലാസത്തില്‍ [email protected]. മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍: 9847723899.
ജോബ് ഡ്രൈവ്
അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ സ്റ്റോര്‍ മാനേജര്‍, സെയില്‍സ് ഓഫീസര്‍, നഴ്‌സിങ് അസിസ്റ്റന്റ്, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. യോഗ്യത: പത്താംക്ലാസ്, പ്ലസ്ടു, ഡിപ്ലോമ, ബിരുദം. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 8921636122, 8289810279, 7736645206.
സ്റ്റാഫ് നഴ്സ് നിയമനം
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് മൂന്ന് താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത: ജനറല്‍ നഴ്സിങ് മിഡ്വൈഫറി / ബി എസ് സി നഴ്‌സിങ്, കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 18-41. അവസാനതീയതി ഫെബ്രുവരി ഒമ്പത്. വിവരങ്ങള്‍ക്ക് : www.gmckollam.edu.in. ഫോണ്‍ 0474 2575050
ഇസിജി ടെക്‌നീഷ്യൻ നിയമനം
ഗവ. മെഡിക്കൽ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം,കാസ്പിന് കീഴിൽ ഇസിജി ടെക്‌നീഷ്യൻ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് 690/- രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ് .












Click it and Unblock the Notifications