Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കി സേനാപതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്‌സ് നിയമനം , രണ്ട് ഒഴിവ്

ഇടുക്കി: സേനാപതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് രണ്ട് സ്റ്റാഫ് നേഴ്‌സുമാരുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വ്യവസ്ഥകള്‍ - പ്രതിദിനം 560 രൂപയായിരിക്കും വേതനം. പ്ലസ്ടൂ, നേഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച ജി.എന്‍.എം/ബി.എസ്.സി നേഴ്‌സിംഗ് പാസായിരിക്കണം.

job

കേരള നേഴ്‌സസ് മിഡ്‌വൈഫ് മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം (കൂടാതെ എന്‍.എച്ച്.എം നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയം). യോഗ്യതകള്‍ ഇല്ലാത്ത അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. മെയ് 5 മുതല്‍ 10 വരെ ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുളളൂ.

സേനാപതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മെയ് 11 രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകുക. അപേക്ഷയോടൊപ്പം ബയോഡേറ്റ, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യരായവരുടെ പാനല്‍ ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തുന്നതായിരിക്കും.

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

ആശുപത്രി ജീവനക്കാരുടെ മക്കളോ ബന്ധുക്കളോ ഈ നിയമനത്തില്‍ പങ്കെടുക്കുവാന്‍ പാടില്ല. ഗവ. അംഗീകൃത സ്ഥാപനത്തില്‍ പഠിച്ചവര്‍ മാത്രം അപേക്ഷിക്കുക. സേനാപതി പഞ്ചായത്തില്‍ സ്ഥിരതാമസം ഉളളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് സേനാപതി പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.

ആരാധകരെ ഞെട്ടിച്ച് കൃതി സനോനിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Police in Ambala punished people who violated lockdown

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+