സീനിയർ റസിഡന്റ് ഡോക്ടർ, ഇലക്ട്രിക്കൽ സൂപ്പർവൈസർ അഭിമുഖം: തൊഴിൽ അവസരങ്ങൾ
കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ സീനിയർ റെസിഡന്റ് ഡോക്ടർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. എം.ബി.ബി.എസ്, ജനറൽ സർജറിയിൽ എം.എസ്. അല്ലെങ്കിൽ ഡി.എൻ.ബി, സർജിക്കൽ ഗാസ്‌ട്രോ എൻട്രോളജിയിൽ എം.സി.എച്ച് അല്ലെങ്കിൽ ഡി.എൻ.ബി, ടി.സി.എം.സി രജിസ്‌ട്രേഷൻ ആണ് യോഗ്യത.

70,000 രൂപയാണ് വേതനം. പ്രായം 18-41 വയസ് (നിയമാനുസൃത വയസിളവ് ബാധകം). ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 20നകം പ്രൊഫഷണൽ & എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഓൺലൈനിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം.
1960 ലെ ഷോപ്‌സ് & കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ/ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.
വീണ്ടും ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് ഷാലിന്‍ സോയ; കിടിലം ഫോട്ടോഷൂട്ടെന്ന് ആരാധകര്‍
ഇലക്ട്രിക്കൽ സൂപ്പർവൈസർ ഇന്റർവ്യൂ
Recommended Video
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ 'എ' ഗ്രേഡ് ഇന്റർവ്യൂവിന് അപേക്ഷിച്ചവർക്ക് 25, 27, 29 തീയതികളിൽ തിരുവനന്തപുരത്തെ മീറ്റർ ടെസ്റ്റിംഗ് ആന്റ് സ്റ്റാൻഡേർഡ്സ് ലബോറട്ടറി കാര്യാലയത്തിൽ ഇന്റർവ്യൂ നടത്തും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ :0471 2339233.
വാക് ഇൻ ഇന്റർവ്യൂ 21ന്
സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യിൽ എനർജി മാനേജ്മന്റ് പദ്ധതി നടത്തിപ്പിന്റെ ഭാഗമായി താത്കാലിക വ്യവസ്ഥയിൽ ഒരു മാസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ സർവ്വേ ടെക്നീഷ്യൻമാരെ നിയമിക്കും.
ഐടിഐ/ ഡിപ്ലോമ/ അംഗീകൃത ബിരുദം ഉള്ളവർ സി-ഡിറ്റിന്റെ തിരുവല്ലം ഓഫീസിൽ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 21ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനെത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.cdit.org, 9895788233/9895788334.
അന്യത്രസേവനത്തിന് അപേക്ഷിക്കാം
ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിൽ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ വകുപ്പദ്ധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ 26ന് മുൻപ് ഡയറക്ടർ, ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ നൽകണം.
അസി. പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ ആർക്കിടെക്ചർ വിഭാഗത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്. കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച ബി.ആർക് അടിസ്ഥാന യോഗ്യതയും എം.ആർക്, എം.പ്ലാനിംഗ്, എം.എൻ.എ (ലാൻസ്‌കേച്ച് ആർക്കിടെക്ചർ) എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദവും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ 20ന് മുൻപ് കോളേജ് വെബ്‌സൈറ്റിലെ ലിങ്ക് വഴി ഓൺലൈൻ ആയോ [email protected] വഴിയോ അപേക്ഷിക്കണം. 27നാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക്: 0471-2515565.
എൻജിനിയറിങ് അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ റെക്കോർഡിംഗ് തിയേറ്ററിൽ ഇലക്ട്രിക്കൽ എൻജിനിയറിങിൽ ബിരുദം/ ഡിപ്ലോമയും, റെക്കോർഡിംഗ് തിയേറ്ററിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഒരു എൻജിനിയറിങ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
28,100 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. താത്പര്യമുള്ള ഇലക്ട്രിക്കൽ എൻജിനിയറിങ് ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം സാക്ഷ്യപ്പെടുത്തിയത്, മറ്റ് അനുബന്ധരേഖകൾ സഹിതം 28ന് രാവിലെ 10 മണിക്ക് കോളേജിൽ എത്തണം












Click it and Unblock the Notifications