Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴാം ക്ലാസ് യോഗ്യതയുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കും സർക്കാർ ശമ്പളം വാങ്ങാം: ഒഴിവ് എറണാകുളത്ത്

ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സർക്കാർ ശമ്പളം വാങ്ങാന്‍ സുവർണ്ണാവസരം. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഇതോടൊപ്പം തന്നെ ഉയർന്ന യോഗ്യതകള്‍ ആവശ്യമുള്ള മറ്റ് വിഭാഗങ്ങളിലും ഒഴിവുകളുണ്ട്. അപേക്ഷകര്‍ അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം,തിരിച്ചറിയല്‍ എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ ഓരോ പകര്‍പ്പും സഹിതം സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി സമയത്ത് നേരിട്ട് അറിയാം. ഫോണ്‍: 0484-2365922

സാനിറ്റേഷന്‍ വര്‍ക്കർ വിഭാഗത്തില്‍ അപേക്ഷിക്കുന്നവർക്കാണ് ഏഴാം ക്ലാസ് യോഗ്യത ഉണ്ടായിരിക്കേണ്ടത്. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. അഭിമുഖത്തിന്റെ സമയം: മാര്‍ച്ച് 28-ന് വൈകിട്ട് മൂന്നിന്. ഫിസിയോ തെറാപ്പിസ്റ്റ് വിഭാഗത്തിലേക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഡി എം എല്‍ ടി / തത്തുല്യ സര്‍ട്ടിഫിക്കറ്റ്. അഭിമുഖത്തിന്റെ സമയം: മാര്‍ച്ച് 29-ന് വൈകിട്ട് മൂന്നിന്.

salary

എസ് എസ് എല്‍ സി, കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റ്, ടു വീലര്‍ ലൈസന്‍സാണ് റിസപ്ഷനിസ്റ്റ് കം ഓഫീസ് അറ്റന്‍ഡൻ്റ് വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത. അഭിമുഖത്തിന്റെ സമയം: മാര്‍ച്ച് 28-ന് വൈകിട്ട് നാലിന്.

ബിസിനസ് പ്രമോട്ടർ ഒഴിവ്

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയിൽ ബിസിനസ് പ്രമോട്ടർമാരെ നിയമിക്കുന്നു. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാർച്ച് 31ന് വൈകിട്ട് 5 മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/job/notification-for-the-post-of-business-promoters/ ലിങ്ക് സന്ദർശിക്കുക.

Take a Poll

ക്രഷ് വർക്കർ, ഹെൽപ്പർ നിയമനം

എടവണ്ണ ഗ്രാമപഞ്ചായത്തിലെ കുന്നുമ്മൽ (102-ാം നമ്പർ) അങ്കൺവാടിയിൽ ക്രഷ് വർക്കർ/ ഹെൽപ്പർ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. അപേക്ഷകർ എടവണ്ണ ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡിലെ സ്ഥിര താമസക്കാരായിരിക്കണം. 18നും 35നും മധ്യേ പ്രായമുള്ള പ്ലസ് ടു ജയിച്ചവർക്ക് ക്രഷ് വർക്കർ തസ്തികയിലേക്കും, എസ്എസ്എൽസി ജയിച്ചവർക്ക് ക്രഷ് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷ അയക്കാനുള്ള അവസാന തീയതി മാർച്ച് 31. കൂടുതൽ വിവരങ്ങൾ അരീക്കോട് ഐസിഡിഎസ് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 04832852939.

തൊഴിലവസരം

'വിജ്ഞാന പത്തനംതിട്ട' പദ്ധതി വഴി ഓട്ടോമൊബൈല്‍ രംഗത്തെ വിവിധ കമ്പനികളിലേക്ക് ഇന്ന് (മാര്‍ച്ച് 26) അഭിമുഖം നടത്തുന്നു. ഇന്ന് ഓണ്‍ലൈനായും ഏപ്രില്‍ രണ്ടിന് രാവിലെ 10ന് പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ വിജ്ഞാന പത്തനംതിട്ട കാര്യാലയത്തില്‍ നേരിട്ടും അഭിമുഖം നടക്കും. തിരുവല്ല (പുളിക്കീഴ് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) - 8714699496, റാന്നി ( റാന്നി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699499, അടൂര്‍ (പറക്കോട് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699498.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+