കപ്പലില്‍ ജോലി വേണോ? 2.20 ലക്ഷം വരെ ശമ്പളം; ആര്‍ക്കൊക്കെ അപേക്ഷിക്കാം
ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് മാസ്റ്റര്‍ മറൈനേഴ്സ്, ചീഫ് എഞ്ചിനീയര്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.shipindia.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഡിസംബര്‍ 11-നകം അപേക്ഷ സമര്‍പ്പിക്കാം. 43 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. മാസ്റ്റര്‍ മറൈനര്‍ തസ്തികയിലേക്ക് 17 ഉം ചീഫ് എഞ്ചിനീയര്‍ തസ്തികയിലേക്ക് 26 ഉം ഒഴിവുകളാണ് ഉളളത്.
യോഗ്യതാ മാനദണ്ഡങ്ങള്‍ പ്രകാരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാസ്റ്റേഴ്‌സ് FG COC/MEO ക്ലാസ് I COC കരസ്ഥമാക്കിയതിന് ശേഷം കുറഞ്ഞത് മൂന്ന് വര്‍ഷത്തെ സമുദ്ര സേവന അനുഭവം ഉണ്ടായിരിക്കണം. മാസ്റ്റര്‍ അല്ലെങ്കില്‍ ചീഫ് എഞ്ചിനീയര്‍ എന്നീ പദവികളില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും പരിചയസമ്പത്ത് ഉണ്ടായിരിക്കണം. അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 45 വയസ് കവിയാന്‍ പാടില്ല.

ജനറല്‍, ഒബിസി (നോണ്‍-ക്രീമി ലെയര്‍), ഇഡബ്ല്യുഎസ് ഉദ്യോഗാര്‍ത്ഥികള്‍ 500 രൂപ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതുണ്ട്. എസ് സി, എസ്ടി, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് 100 രൂപയാണ് അപേക്ഷഫീസ്. ഷോര്‍ട്ട്‌ലിസ്റ്റിംഗ്, അഭിമുഖം എന്നീ രണ്ട് പ്രക്രിയകള്‍ക്ക് ശേഷമാണ് നിയമനം നടത്തുക.
തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനീഷ്യല്‍ സീനിയര്‍ മാനേജര്‍ ഗ്രേഡിന് തുല്യമായ ഒരു നിശ്ചിത ശമ്പളം ലഭിക്കും (80,000 രൂപ മുതല്‍ 2,20,000 രൂപ വരെ). മാസ്റ്റര്‍ അല്ലെങ്കില്‍ ചീഫ് എഞ്ചിനീയര്‍ പദവിയിലുള്ളവര്‍ക്ക് പരിചയസമ്പത്തിന്റെ അടിസ്ഥാനത്തില്‍ ഇനിപ്പറയുന്ന മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ഇന്‍ക്രിമെന്റുകള്‍ (അടിസ്ഥാന ശമ്പളത്തിന്റെ 3 ശതമാനം) അനുവദിക്കും.
3 വര്‍ഷത്തില്‍ താഴെയുള്ള സമുദ്ര സേവനത്തിന് രണ്ട് ഇന്‍ക്രിമെന്റുകള്‍, 4 വര്‍ഷത്തില്‍ താഴെയുള്ള സമുദ്ര സേവനത്തിന് മൂന്ന് ഇന്‍ക്രിമെന്റുകള്‍, 5 വര്‍ഷത്തില്‍ താഴെയുള്ള സമുദ്ര സേവനത്തിന് നാല് ഇന്‍ക്രിമെന്റുകള്‍, 5 വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള സമുദ്ര സേവനത്തിന് അഞ്ച് ഇന്‍ക്രിമെന്റുകള്‍. പ്രൊബേഷന്‍ കാലയളവ് അല്ലെങ്കില്‍ ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഈ ഇന്‍ക്രിമെന്റുകള്‍ ലഭ്യമായി തുടങ്ങും.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുംബൈയിലോ ഏതെങ്കിലും പ്രാദേശിക ഓഫീസുകളിലോ ആയിരിക്കും നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിശദമായ വിജ്ഞാപനം ഇവിടെ പരിശോധിക്കാം.












Click it and Unblock the Notifications