Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഷ്യൽ ഓഡിറ്റ് എക്‌സ്പർട്ട്, ഡ്രാഫ്റ്റ്‌സ്മാൻ ഒഴിവുകൾ : തൊഴിൽ അവസരങ്ങൾ അറിയാം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളയിൽ സോഷ്യൽ ഓഡിറ്റ് എക്‌സ്പർട്ട് തസത്കിയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുണ്ട്. ഏതെങ്കിലും സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. സോഷ്യൽ സയൻസിലോ, ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലോ ഉള്ള ബിരുദാനന്തര ബിരുദം അഭിലഷണീയം.

കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ സാമൂഹ്യവികസന പദ്ധതികളുടെ ആസൂത്രണം, നിർവഹണം എന്നിവയുമായി ബന്ധപ്പെട്ട് 8-10 വർഷത്തെ പ്രവർത്തന പരിചയവും ഇത്തരം പദ്ധതികളുടെ 2-3 വർഷത്തെ സോഷ്യൽ ഓഡിറ്റ് പരിചയവും ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം ബന്ധപ്പെട്ട പരിശീലത്തിലും കാര്യപ്രാപ്തി വികസനത്തിലും ചുരുങ്ങിയത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 60 വയസ്. പ്രതിമാസം 25,000 രൂപ ഓണറേറിയം ലഭിക്കും. അപേക്ഷാ ഫോം www.socialaudit.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ 18 നകം https://forms.gle/UEGv4t1fBHGwV9iw6 ഗൂഗിൽ ഫോമിൽ അപ്‌ലോഡ് ചെയ്യണം.

ഡ്രാഫ്റ്റ്‌സ്മാൻ ഒഴിവ്

തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് (സംസാരം/ കേൾവിശേഷിക്കുറവ്) ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്ക് അപ്രന്റീസ് ഒഴിവ് ഉണ്ട്. എസ്.എസ്.എൽ.സി പാസായവരും ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്ക് - നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ പ്രൊവിഷണൽ എൻ.ടി.സി ഉള്ളവർക്ക് അപേക്ഷിക്കാം. സ്റ്റൈപന്റ്: പ്രതിമാസം 8050 രൂപ. വയസ്: 18-30 (ഒ.ബി.സി- 33, എസ്.സി/ എസ്.ടി- 35), ഭിന്നശേഷിക്കാർക്ക് 10 വയസ് ഇളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മാർച്ച് എട്ടിനു മുൻപ് പേര് രജിസ്റ്റർ ചെയ്യണം.

job

പ്ലംബർ അപ്രന്റിസ് ഒഴിവ്

തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് (അസ്ഥിവൈകല്യം) പ്ലംബർ അപ്രന്റീസ് ഒഴിവ് ഉണ്ട്. എസ്.എസ്.എൽ.സി പാസായവരും പ്ലംബർ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ പ്രൊവിഷണൽ എൻ.ടി.സി ഉള്ളവർക്കും അപേക്ഷിക്കാം. സ്റ്റൈപന്റ്: പ്രതിമാസം 7700 രൂപ. വയസ്: 18-30 (ഒ.ബി.സി- 33, എസ്.സി/ എസ്.ടി- 35), ഭിന്നശേഷിക്കാർക്ക് 10 വയസ് ഇളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മാർച്ച് എട്ടിനു മുൻപ് പേര് രജിസ്റ്റർ ചെയ്യണം.

അപേക്ഷ ക്ഷണിച്ചു

രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ പ്രോഗ്രാം മാനേജ്മന്റ് യൂണിറ്റിൽ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ആൻഡ് സ്പെഷ്യലിസ്റ്റ് തസ്തികയിൽ 10 ഒഴിവുകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസിലോ ഐടിയിലോ ഉള്ള ബിടെക് ബിരുദമോ സിസ്റ്റം മാനേജ്മെന്റിലുള്ള എം.ബി.എയോ ആണ് യോഗ്യത. പ്രതിമാസ വേതനം 31920 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 17ന് വൈകിട്ട് അഞ്ചു മണി. കൂടുതൽ വിവരങ്ങൾക്ക് www.dop.lsgkerala.gov.in, www.kila.ac.in

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ആലപ്പുഴ: പുറക്കാട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യത: എം.ബി.എ അല്ലെങ്കില്‍ ബി.ബി.എയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമിക്‌സ് ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബിരുദ/ഡിപ്ലോമയും രണ്ടു വര്‍ഷത്തെ എംപ്ലോയബിലിറ്റി സ്‌കില്‍ പ്രവൃത്തിപരിചയവും.
പ്ലസ് ടു/ ഡിപ്ലോമ ലെവലില്‍ ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, ബേസിക് കമ്പ്യൂട്ടര്‍ എന്നിവ പഠിച്ചിരിക്കണം. യോഗ്യതയുള്ളവര്‍ പ്രായം, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം മാര്‍ച്ച് ഒമ്പതിനു രാവിലെ 10ന് പുറക്കാട് ഗവണ്‍മെന്റ് ഐ.ടി.ഐ പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0477-2298118.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+