റെയില്‍വേയില്‍ അപ്രന്റീസാകാം; 10-ാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അവസരം
സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ secr.indianrailways.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. 733 തസ്തികകളിലെ ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 12 വരെയാണ്.
ഉദ്യോഗാര്‍ത്ഥികള്‍ 10+2 സമ്പ്രദായത്തിന് കീഴിലുള്ള പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം അല്ലെങ്കില്‍ അതിന് തത്തുല്യമായ ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബന്ധപ്പെട്ട ട്രേഡുകളില്‍ ഐടിഐ കോഴ്സുകള്‍ വിജയിച്ചിരിക്കണം. ഉദ്യോഗാര്‍ത്ഥിയുടെ പ്രായപരിധി 15 നും 24 നും ഇടയില്‍ ആയിരിക്കണം. മെട്രിക്കുലേഷനില്‍ 50% മാര്‍ക്കിനുള്ളില്‍ ഉദ്യോഗാര്‍ത്ഥികള്‍ നേടിയ മാര്‍ക്ക്, രണ്ടിനും തുല്യ വെയിറ്റേജ് നല്‍കുന്ന ഐ ടി ഐ പരീക്ഷ എന്നിവ ഉള്‍പ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഡോക്യുമെന്റ് വെരിഫിക്കേഷന്‍ സമയത്ത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ അപ്രന്റിസായി നിയോഗിക്കും. കൂടാതെ ഓരോ ട്രേഡിനും 1 വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് വിധേയരാക്കും. കൂടുതല്‍ അനുബന്ധ വിവരങ്ങള്‍ക്ക് അപേക്ഷകര്‍ക്ക് സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്.












Click it and Unblock the Notifications