Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകർ, അസിസ്റ്റന്റ് പ്രൊഫസർ: തൊഴിൽ അവസരങ്ങൾ

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ നടത്തുന്ന അധ്യാപക പരിശീലന കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരത്തോടെയുള്ള കോഴ്‌സുകളാണിത്. 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31. വിശദവിവരങ്ങൾക്ക്: www.rehabcouncil.nic.in, 0471-2418524, 9383400208.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ വകുപ്പിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷ ഓഗസ്റ്റ് 17നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.

job

വാക്ക് ഇൻ ഇന്റർവ്യൂ 29ന്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശൂരിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, എൻട്രി ഹോം എന്നിവിടങ്ങളിൽ ഒഴിവുള്ള ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ, ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്), സൈക്കോളജിസ്റ്റ് (ഫുൾ ടൈം റസിഡന്റ്), ക്ലീനിംഗ് സ്റ്റാഫ്, കുക്ക് തസ്തികളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 29ന് രാവിലെ 10ന് തൃശൂർ രാമവർമ്മപുരം വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ., തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: [email protected], വെബ്‌സൈറ്റ്: www. keralasamakhya.org.

അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: പള്ളിപ്പാട് ഗവണ്‍മെന്‍റ് ഐ.ടി.ഐ.യില്‍ ദ്വിവത്സര മെട്രിക് ട്രേഡുകളായ ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), സര്‍വേയര്‍ ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 30 വരെ itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും det.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും അപേക്ഷ സമര്‍പ്പിക്കാം. 100 രൂപയാണ് അപേക്ഷ ഫീസ്. ഫോണ്‍: 8075169788, 9995245396.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+