സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോളജി അപ്രന്റീസ്: തൊഴിൽ അവസരങ്ങൾ അറിയാം
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും അഞ്ച് ഗ്രാമ പഞ്ചായത്തുകളും സംയുക്തമായി നടപ്പാക്കുന്ന സ്പീച്ച് ബിഹേവിയർ ഒക്കുപ്പേഷണൽ തെറാപ്പി ബഡ്‌സ് ആൻഡ് ബി ആർ സി ഫെസിലിറ്റേഷൻ പ്രോജക്ടിലേക്ക് പ്രസ്തുത മേഖലയിൽ പ്രവീണ്യം തെളിയിച്ച സ്പീച്ച് തെറാപ്പിസ്റ്റുകളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ നെടുമങ്ങാട് അഡീഷണൽ ഓഫീസർ ഒക്ടോബർ 29-ാം തീയതി വരെ സ്വീകരിക്കും. ബി.എ.എസ്.എൽ.പി (ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാങ്ക്വേജ് പാത്തോളജി), ഡി.എച്ച്.എൽ.എസ് (ഡിപ്ലോമ ഇൻ ഹിയറിങ് ലാങ്ക്വേജ് ആൻഡ് സ്പീച്ച്) എന്നിവയാണ് യോഗ്യത. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ സർട്ടിഫിക്കറ്റിന്റെയും തിരിച്ചറിയൽ രേഖകളുടെയും പകർപ്പും സഹിതം നിർദ്ദിഷ്ട തീയതിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്.
സൈക്കോളജി അപ്രന്റീസ്
ആറ്റിങ്ങൽ സർക്കാർ കോളജിൽ ജീവനി സെന്ററിലേക്ക് സൈക്കോളജി അപ്രന്റിസിനെ താത്ക്കാലികമായി നിയമിക്കുന്നു. സൈക്കോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. അഭിമുഖം 18ന് രാവിലെ 11 മണിക്ക് കോളജിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

സഭാ ടി.വിയിൽ അവസരങ്ങൾ
കേരള നിയമസഭയുടെ, സഭാ ടി.വിയ്ക്കായി സോഷ്യൽ മീഡിയ കൺസൾട്ടന്റ് പ്രോഗ്രാം കോർഡിനേറ്റർ, ക്യാമറാമാൻ, ക്യാമറ അസിസ്റ്റന്റ്, വിഡിയോ എഡിറ്റർ ഗ്രാഫിക് ഡിസൈനർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ www.niyamasabha.org ലിങ്ക് മുഖേനയോ http://itservices.niyamasabha.org എന്ന URL മുഖേനയോ ഓൺലൈനായി അപേക്ഷിക്കണ്ടതാണ്. ഓൺലൈൻ അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25. വിശദവിവരങ്ങൾക്ക്: www.niyamasabha.org.
സംഗീത അദ്ധ്യാപക ഒഴിവ്
സാംസ്‌കാരിക വകുപ്പിനു കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ഒരു സംഗീത അദ്ധ്യാപിക/ അദ്ധ്യാപകന്റെ ഒഴിവുണ്ട്. എം.എ മ്യൂസിക് അടിസ്ഥാന യോഗ്യതയുള്ളവരിൽ നിന്നും കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും ബയോഡാറ്റയും സഹിതം സെക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്- 695013 എന്ന വിലാസത്തിലോ [email protected] എന്ന മെയിലിലോ ഒക്ടോബർ 24നു മുമ്പ് അപേക്ഷിക്കേണ്ടതാണ്. ഫോൺ: 0471-2364771.
ഐ.സി.പി.എസ്. പ്രോഗ്രാം മാനേജർ കരാർ നിയമനം
വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് ഓഫീസിലെ പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് വനിത ശിശുവികസന/ സാമൂഹ്യനീതി വകുപ്പിൽ നിന്നും അസിസ്റ്റന്റ് ഡയറക്ടർ മുതൽ അഡീഷണൽ ഡയറക്ടർ വരെയുള്ള തസ്തികയിൽ നിന്നും വിരമിച്ചിട്ടുള്ളതും 60 വയസ് പൂർത്തീകരിക്കാത്തതുമായ വ്യക്തികളിൽ നിന്നും കൂടിക്കാഴ്ചയിലൂടെ കെ.എസ്.ആർ. പാർട്ട് 1 ചട്ടം 8 പ്രകാരം ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു.
നിയമനത്തിനായുള്ള അപേക്ഷകൾ പൂർണ്ണമായ ബയോഡാറ്റ, എ.ജിയുടെ പെൻഷൻ വെരിഫിക്കേഷൻ റിപ്പോർട്ട്/ പെൻഷൻ പേമെന്റ് ഓർഡർ എന്നിവ സഹിതം വനിത ശിശുവികസന ഡയറക്ടർ, പൂജപ്പുര, തിരുവനന്തപുരം- 695012 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10.












Click it and Unblock the Notifications