സായിയില്‍ അവസരം, പ്രതിമാസ ശമ്പളം 80000 രൂപ..! ആര്‍ക്കൊക്കെ അപേക്ഷിക്കാം
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ( സായ് ) സീനിയര്‍ ലീഡ് ( സ്പോര്‍ട്സ് സയന്‍സ് ) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. 2 വര്‍ഷത്തെ കാലാവധിയിലേക്കാണ് നിയമനം. കൂടാതെ സായ് ഹെഡ് ഓഫീസിലേക്ക് പരമാവധി 5 വര്‍ഷം വരെ വാര്‍ഷികാടിസ്ഥാനത്തില്‍ കരാര്‍ നീട്ടാനും കഴിയും. നിയുക്ത തസ്തികയിലേക്ക് ഒരു ഒഴിവ് മാത്രമാണുള്ളത്.
ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകരെ ഒരു അഭിമുഖത്തിന് വിളിക്കും. അപേക്ഷകര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് സ്‌പോര്‍ട്‌സ് സയന്‍സില്‍ ബിരുദാനന്തര ബിരുദം / ബിരുദാനന്തര ഡിപ്ലോമ ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 80000 രൂപ ശമ്പളം ലഭിക്കും. പരമാവധി പ്രായം 45 വയസില്‍ കൂടരുത്.

അപേക്ഷകന് കുറഞ്ഞത് 3 വര്‍ഷത്തെ പ്രസക്തമായ പ്രവൃത്തി പരിചയം ആവശ്യമാണ്. മുകളില്‍ സൂചിപ്പിച്ച ആവശ്യകതകള്‍ നിറവേറ്റുന്ന ഉദ്യോഗാര്‍ത്ഥികള്‍ കമ്പനിയുടെ വെബ്സൈറ്റിലെ ഔദ്യോഗിക വിജ്ഞാപനം വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അപേക്ഷാ നടപടികള്‍ ഫെബ്രുവരി 20 ന് ആരംഭിച്ചു. മാര്‍ച്ച് ആറ് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥിക്ക് ഏതെങ്കിലും സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / സ്വയംഭരണ / പൊതുമേഖലാ / സ്വകാര്യ മേഖല 111 സ്പോര്‍ട്സ് ഡൊമെയ്നിലെ പരിചയം ഉണ്ടെങ്കില്‍ അഭികാമ്യം. എം എസ് ഓഫീസ്, എക്‌സല്‍, പവര്‍ പോയിന്റ് തുടങ്ങിയ ഓഫീസ് സോഫ്‌റ്റ്വെയറുകളെക്കുറിച്ചും ഗവേഷണ ഉപകരണങ്ങളെക്കുറിച്ചും മികച്ച അറിവ്. എലൈറ്റ് തലത്തില്‍ ( ഒളിമ്പിക് സ്‌പോര്‍ട്‌സ് ) ജോലി ചെയ്ത പരിചയത്തിനും മുന്‍ഗണന ലഭിക്കും.
ഒളിമ്പിക് സ്‌പോര്‍ട്‌സ് ഡിസിപ്ലിനില്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മുന്‍ഗണന നല്‍കും. കായിക ശാസ്ത്ര മേഖലയില്‍ ഗവേഷണ പരിചയം, അത്ലറ്റ് മാനേജ്മെന്റ് സിസ്റ്റത്തെക്കുറിച്ച് നല്ല ധാരണ എന്നിവയും തസ്തികയിലേക്ക് അഭികാമ്യമാണ്. എങ്ങനെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് എന്ന് നോക്കാം.
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോംപേജിലെ അഡ്വര്‍ടൈസ്‌മെന്റില്‍ ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത് അപേക്ഷാ പ്രക്രിയയില്‍ തുടരുക. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് ഫോം സമര്‍പ്പിക്കുക. ഭാവിയിലെ റഫറന്‍സിനായി അപേക്ഷയപടെ ഒരു ഹാര്‍ഡ് കോപ്പി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.












Click it and Unblock the Notifications