Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം; ഒന്നേകാല്‍ ലക്ഷം വരെ ശമ്പളം..!

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നു. അപേക്ഷകന്‍ ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ എം ബി ബി എസ് ബിരുദം നേടിയിരിക്കണം. അപേക്ഷകന് സ്പോര്‍ട്സ് മെഡിസിന്‍/ ഓര്‍ത്തോപീഡിക്സ്/ പിഎംആര്‍/ അല്ലെങ്കില്‍ തത്തുല്യമായ സ്പോര്‍ട്സ് മേഖലയില്‍ 1 വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം.

ഒരു വര്‍ഷത്തേക്കാണ് നിയമനം. ഏഴ് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിയില്‍ ഉദ്യോഗാര്‍ത്ഥിയുടെ പരമാവധി പ്രായപരിധി 50 വയസ് ആയിരിക്കണം. ഉദ്യോഗാര്‍ത്ഥിക്ക് പ്രതിമാസം 125000 രൂപ വരെ ശമ്പളം ലഭിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക.

Job News

യോഗ്യതയും അര്‍ഹതയുള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 03.02.2024-ന് മുമ്പ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. സായ് സ്‌കീമുകള്‍ നടപ്പിലാക്കുന്ന കേന്ദ്രങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവരെ നിയോഗിക്കുക. തസ്തികയിലേക്ക അപേക്ഷിക്കുന്നതിന് ആവശ്യമായ യോഗ്യതകള്‍ ഇനി പറയുന്ന വിധമാണ്.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ എംബിബിഎസ് ബിരുദം. ഉദ്യോഗാര്‍ത്ഥിക്ക് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥിക്ക് മൂന്ന് വര്‍ഷത്തെ പരിചയവും പിജിഡിഎസ്എമ്മും PGDSM ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥിക്ക് സ്പോര്‍ട്സ് മെഡിസിന്‍/ ഓര്‍ത്തോപീഡിക്സ്/ പിഎംആര്‍ എന്നിവയില്‍ പിജി/ഡിഎന്‍ബി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും 2 വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം.

ഉദ്യോഗാര്‍ത്ഥിക്ക് എം ബി ബി എസ് അല്ലെങ്കില്‍ കായിക മേഖലയില്‍ 2 വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കുന്നത് അഭികാമ്യം. ഉദ്യോഗാര്‍ത്ഥിക്ക് സ്പോര്‍ട്സ് മെഡിസിന്‍/ ഓര്‍ത്തോപീഡിക്സ്, പിഎംആര്‍/ അല്ലെങ്കില്‍ തത്തുല്യമായ പിജിഡിഎസ്എം/പിജി/ഡിഎന്‍ബി ഉള്ള എംബിബിഎസിന് സ്പോര്‍ട്സ് മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കുന്നതും അഭികാമ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+