കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കായികതാരങ്ങള്‍ക്ക്‌ ഇന്ത്യന്‍ നേവിയില്‍ സെയ്‌ലറാകാന്‍ അവസരം

Google Oneindia Malayalam News

ന്യൂഡല്‍ഹി; കായികതാരങ്ങളായ പുരുഷന്‍മാര്‍ക്ക്‌ നാവിക സേനയില്‍ സെയ്‌ലറാകാന്‍ അവസരം. അത്‌ലറ്റിക്‌സ്‌, അക്വാട്ടിക്‌സ്‌,ബാസ്‌ക്കറ്റ്‌ ബോള്‍, ബോക്‌സിങ്‌, ക്രിക്കറ്റ്‌, ഫുട്‌ബോള്‍,ജിംനാസ്‌റ്റിക്‌, ഹാന്‍ഡ്‌ ബോള്‍, കബഡി, വോളിബോള്‍, വെയ്‌റ്റ്‌ ലിഫ്‌റ്റിങ്‌, റസ്ലിങ്‌, സ്‌ക്വാഷ്‌, ഫെന്‍സിങ്‌, ഗോള്‍ഫ്‌, ടെന്നീസ്‌, കയാക്കിങ്‌ ആന്‍ഡ്‌ കനോയിങ്‌, റോവിങ്‌, ഷൂട്ടിങ്‌, സെയ്‌ലിങ്‌ ആന്‌ഡ്‌ വിന്‍ഡ്‌ സര്‍ഫിങ്‌ എന്നീ കായികയിനങ്ങളില്‍ കഴിവ്‌ തെളിയിച്ചിട്ടുള്ളവര്‍ക്ക്‌ അപേക്ഷിക്കാം.

job
അവസാന തിയതി മാര്‍ച്ച്‌ 7
തസ്‌തികയും യോഗ്യതയും പ്രായവും
ഡയറക്ട്‌ എന്‍ട്‌ചി പെറ്റി ഓഫീസര്‍: പ്ലസ്‌ ടു/തത്തുല്യം. ടീം ഇനങ്ങളില്‍ ജൂനിയര്‍/സീനിയര്‍ തലത്തില്‍ രാജ്യാന്തര/ദേശീയ/സംസ്ഥാന തലത്തില്‍ പങ്കെടുത്തിരിക്കണം. അല്ലെങ്കില്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ടൂര്‍ണമെന്റില്‍ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിക്കണം. വ്യക്തിഗത ഇനമാണെങ്കില്‍ ദേശീയതലത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ആറാം സ്ഥാനവും അല്ലെങ്കില്‍ ജൂനിയര്‍ തലത്തില്‍ ആറാം സ്ഥാനവും അല്ലെങ്കില്‍ ജൂനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും അല്ലെങ്കില്‍ ഇന്റര്‍ യൂണിവേഴിസിറ്റി മീറ്റില്‍ മൂന്നാം സ്ഥാനവും നേടിയിരിക്കണം.
സിനീയര്‍ സെക്കന്ററി റിക്രൂട്ട്‌: പ്ലസ്‌ ടു/ തത്തുല്യം
രാജ്യാന്തര/ദേശീയ/ സംസ്ഥാന തലത്തില്‍ പങ്കെടുത്തിരിക്കണം. അല്ലെങ്കില്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ടൂര്‍ണമെന്റില്‍ യൂണിവേഴ്‌സിറ്റിയെ പ്രതിനിധാകരിച്ചിരിക്കണം. പ്രായം: 17-21
മെട്രിക്‌ റിക്രൂട്‌സ്‌: പത്താം ക്ലാസ്‌/തത്തുല്യം. രാജ്യാന്തര/ദേശീയ/ സംസ്ഥാനതല ടൂര്‍ണമെന്റില്‍ പങ്കെടുത്തിരിക്കണം. പ്രായം: 17-21
ശാരീരിക യോഗ്യതക്കും അപേക്ഷ അയക്കുന്നതിനും സംബന്ധിച്ച വിശദവിവരങ്ങള്‍ക്കും WWW.joinindiannavy.gov.in
English summary
sports persons have opportunity in Indian navy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X